scorecardresearch

മമ്മൂട്ടിയെ പൊന്നാടയണിയിച്ച് അടൂർ ഗോപാലകൃഷ്ണന്‍; പത്മഭൂഷൺ നേട്ടം ആഘോഷമാക്കി 'പദയാത്ര' ടീം

അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു പുതിയ ചിത്രമായ 'പദയാത്ര'യുടെ സെറ്റിൽവച്ചായിരുന്നു സ്നേഹാദരം

അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു പുതിയ ചിത്രമായ 'പദയാത്ര'യുടെ സെറ്റിൽവച്ചായിരുന്നു സ്നേഹാദരം

author-image
Entertainment Desk
New Update
Mammootty Adoor Gopalakrishnan

ചിത്രം: ഇൻസ്റ്റഗ്രാം

പത്മഭൂഷൺ പുരസ്കാരം നേടിയ നടൻ മമ്മൂട്ടിയ്ക്ക് സ്നേഹാദരം. അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു പുതിയ ചിത്രമായ 'പദയാത്ര'യുടെ സെറ്റിൽവച്ചായിരുന്നു താരത്തെ ആദരിച്ചത്. അടൂർ ഗോപാലകൃഷ്ണന്‍ മമ്മൂട്ടിയെ പൊന്നാടയണിച്ചു. സന്തോഷം സഹപ്രവർത്തകർക്കൊപ്പം മമ്മൂട്ടി കേക്കു മുറിച്ചും ആഘോഷിച്ചു.

Advertisment

മമ്മൂട്ടിയെ അടൂർ പൊന്നാടയണിയിക്കുന്നതിന്റെ ചിത്രങ്ങൾ മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സിനിമാ ലോകത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ ബഹുമതി പ്രഖ്യാപിച്ചത്. 1998 ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

Also Read: 'മാതൃരാജ്യത്തിനു നന്ദി...'; പത്മഭൂഷൻ നേട്ടത്തിൽ നന്ദി അറിയിച്ച് മമ്മൂട്ടി

അതേസമയം, നീണ്ട മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പദയാത്ര. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമാണം. അടൂർ ഗോപാലകൃഷ്ണനും കെ. വി. മോഹൻ കുമാറും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ ഷെഹ്നാദ് ജലാൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കൊച്ചി, പൂയംകുട്ടി, വയനാട്, തിരുവന്തപുരം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നത്.

Also Read: എല്ലാത്തിനും അതിന്റേതായ കാലമുണ്ട്; മമ്മൂട്ടിയുടെ പത്മ പുരസ്‌കാര നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി

1994-ൽ പുറത്തിറങ്ങിയ 'വിധേയൻ' എന്ന ചിത്രത്തിന് ശേഷം 31 വർഷങ്ങൾ കഴിഞ്ഞാണ് ഈ വിസ്മയ കൂട്ടുകെട്ട് വീണ്ടും ഒരു സിനിമയ്ക്കായി കൈകോർക്കുന്നത്. അനന്തരം (1987), മതിലുകൾ (1989), എന്നിവയാണ് ഇതിനുമുമ്പ് ഇവർ ഒന്നിച്ച മറ്റ് ചിത്രങ്ങൾ. മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രങ്ങളാണ് 'മതിലുകളും,' 'വിധേയനും.' മികച്ച സംവിധാനത്തിനും തിരക്കഥക്കും ശബ്ദമിശ്രണത്തിനുമുള്ള ദേശീയ പുരസ്കാരും നേടിയ ചിത്രമാണ് 'അനന്തരം.' 2016-ൽ പുറത്തിറങ്ങിയ, ദിലീപും കാവ്യാമാധവനും പ്രധാനവേഷത്തിലെത്തിയ 'പിന്നെയും' എന്ന ചിത്രത്തിന് ശേഷം അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

Read More: 32 വർഷങ്ങൾക്കിപ്പുറം അടൂർ-മമ്മൂട്ടി കൂട്ടുകെട്ടിൽ 'പദയാത്ര'

Mammootty Adoor Gopalakrishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: