ഫിലിം പ്രിസര്‍വേഷനിസ്റ്റ് ശിവേന്ദ്ര ദുങ്കര്‍പൂറിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ നടന്ന ‘റീഫ്രെയിമിങ് ഫ്യൂച്ചര്‍’ എന്ന പരിപാടിയില്‍ ക്രിസ്റ്റര്‍ഫര്‍ നോളനൊപ്പം അടൂര്‍ ഗോപാലകൃഷ്ണനും ബീനാ പോളും പങ്കെടുത്തു. സെല്ലുലോയ്ഡ് സിനിമകളെ തിരിച്ചുകൊണ്ടുവരേണ്ട ആവശ്യകതയെ കുറിച്ചുള്ള ചര്‍ച്ചയാണ് ക്രിസ്റ്റഫര്‍ നോളന്റെ നേതൃത്വത്തില്‍ നടന്നത്.
ഡിജിറ്റല്‍ ലോകത്ത് സെല്ലുലോയ്ഡ് സിനിമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഫിലിം ഒരു കാലഹരണപ്പെട്ട മാധ്യമമല്ലെന്നും ആവശ്യമുള്ള തരത്തിലെല്ലാം ഉപയോഗിക്കാനും, കഥപറയാനുമുള്ള മാര്‍ഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, ശ്യാം ബെനഗല്‍ എന്നിവരും മുന്‍ ദിവസങ്ങളില്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് എന്റര്‍ടെയ്ന്‍മെന്റ് എഡിറ്റര്‍ ശുഭ്ര ഗുപ്തയും ചര്‍ച്ചയില്‍ പങ്കെടുത്തു.
1998ല്‍ പുറത്തിറങ്ങിയ സ്വതന്ത്ര സംവിധാന സംരംഭമായ ‘ഫോളോയിങ്ങി’ലൂടെയാണ് നോളന്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍ ചലച്ചിത്രങ്ങളെടുക്കുന്നതിന് നോളന്‍ പ്രസിദ്ധനാണ്.