ജോലിയുടെ ഇടവേളയിൽ സഹപ്രവർത്തകർക്കായി മധുരമനോഹരമായ ശബ്ദത്തിൽ താളം പിടിച്ച് പാട്ടുപാടി കൊടുക്കുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ബക്കറ്റിൽ കൈകൾ കൊണ്ട് താളം പിടിച്ചാണ് പാട്ട്. ‘ ബജ്റംഗി ഭായ്‌ജാൻ’ എന്ന സൽമാൻ ചിത്രത്തിൽ അദ്നാൻ സമി പാടിയ ‘ഭർ തോ ജോലീ മേരീ’ എന്നു തുടങ്ങുന്ന ഗാനമാണ് പൊലീസുകാരൻ പാടുന്നത്. കാക്കിക്കുള്ളിലെ ഗായകനെ തന്റെ ട്വീറ്റിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് സാക്ഷാൽ അദ്നാൻ സമി.

സൽമാൻ ഖാനും ബാലതാരം ഹര്‍ഷാലി മല്‍ഹോത്രയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. പാക്കിസ്താനിൽ നിന്നും വന്ന് ഇന്ത്യയിൽ ഒറ്റപ്പെട്ടുപോയ ശാഹിദ/മുന്നി എന്ന സംസാരശേഷിയില്ലാത്ത ബാലിക, ഹനുമാൻ ഭക്തനായ പവൻ കുമാർ ചതുർവേദിയുടെ (ബജ്റംഗി) സംരക്ഷണത്തിൽ എത്തിപ്പെടുന്നതും മുന്നയെ തിരിച്ച് വീട്ടിൽ എത്തിക്കാനുള്ള ബജ്റംഗിയുടെ ശ്രമങ്ങളുമാണ് ചിത്രം പറഞ്ഞത്.

അദ്‌നാൻ സമി പാടിയ ‘ഭർ തോ ജോലീ മേരീ’ എന്ന ഗാനവും ഏറെ ജനപ്രീതി നേടിയിരുന്നു. അദ്‌നാൻ സമിയുടെ ഹിറ്റ് പാട്ടുകളിലൊന്നായാണ് ആരാധകർ ഈ ഗാനവും കാണുന്നത്.

Read more: സെൽഫിയെടുക്കാൻ അടുത്തെത്തിയ ആരാധികയെ തളളിമാറ്റി സൽമാൻ ഖാൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook