റായ്പൂര്‍: അധിക ബാഗേജ് നല്‍കാന്‍ വിസമ്മതിച്ച ടെലിവിഷന്‍ താരവും ഗായകനുമായ ആദിത്യ നാരായണ്‍ എയര്‍പോര്‍ട്ടില്‍ ബഹളമുണ്ടാക്കി. അധിക ബാഗേജിനുള്ള തുകയായ 13000 രൂപ കൊടുക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ആദിത്യ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സ്റ്റ്ഫാനോട് കയര്‍ത്തത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച ടിവി ചാനലുകളേയും അദ്ദേഹം ഭീഷണിപ്പെടുത്തി. അഞ്ച് പേരോടൊപ്പം യാത്ര ചെയ്യാനെത്തിയ ആദിത്യ വനിതാ സ്റ്റാഫിനെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. പ്രശസ്ത ബോളിവുഡ് ഗായകന്‍ ഉദിത് നാരായണിന്റെ മകനാണ് ആദിത്യ നാരായണ്‍.

17 കിലോ ലഗേജാണ്​ വിമാനത്താവളത്തിൽ അനുവദിച്ചിരുന്നത്​. അനുവദീയമായതിലും കൂടുതൽ ബാഗേജുമായി എത്തിയ ഗായകനെ ചോദ്യം ചെയ്​തതിനാണ്​ ആദിത്യ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്​. ‘നീയെപ്പോഴെങ്കിലും മുംബൈയിൽ വരിയാണെങ്കിൽ അന്ന്​ കണ്ടോളാം’ എന്നായിരുന്നു ഗായക​​ന്റെ ഭീഷണി. എന്നാൽ എയർലൈൻസ്​ അധികൃതർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. ജീവനക്കാരോട്​ മാപ്പുപറയിപ്പിച്ച ശേഷമാണ്​ ആദിത്യയെ വിമാനത്തിൽ കയറ്റിയത്​.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരനാണ്​ തന്നോട്​ അപമര്യാദയായി പെരുമാറിയതെന്ന്​ ആദിത്യ പ്രതികരിച്ചു. ബാഗേജി​​ന്റെ പേരിൽ പോലും എയർലൈൻ അധികൃതർ യാത്രക്കാരെ കരിമ്പട്ടികയിൽ പെടുത്തമെന്ന്​ ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുള്ളതെന്ന്​ ആദിത്യയുടെ സംഘാംഗം ആരോപിച്ചു.

ദസറ ആഘോഷങ്ങളുടെ ഭാഗമായി റായ്​പൂരിൽ സംഗീതപരിപാടി അവതരിപ്പിച്ച ശേഷം മുംബൈയിലേക്ക്​ മടങ്ങാനെത്തിയതായിരുന്നു ആദിത്യ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ