‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ സുജാതയായി അടുത്തിടെ മലയാളികളുടെ ഇഷ്ടം കവർന്ന താരമാണ് അദിതി റാവു ഹൈദരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘പ്രജാപതി’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ഈ നര്‍ത്തകി വലിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു ‘സൂഫിയും സുജാതയും’. ചിത്രത്തിലെ അദിതിയുടെ അഭിനയവും പാട്ടുസീനുകളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more: പാദസരപ്രണയിനികളുടെ ഹൃദയം കവർന്ന് ‘സുജാത’യുടെ മൾട്ടി കളർ കൊലുസ്

അദിതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. നല്ല സ്റ്റൈലിഷ് ലുക്കിലുള്ള അദിതിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ഏറ്റവും സ്റ്റൈലിഷ് നടിമാരിൽ ഒരാൾ എന്നാണ് അദിതി അറിയപ്പെടുന്നത്.

 

View this post on Instagram

 

A post shared by Aditi Rao Hydari (@aditiraohydari)

 

View this post on Instagram

 

A post shared by Aditi Rao Hydari (@aditiraohydari)

 

View this post on Instagram

 

A post shared by Aditi Rao Hydari (@aditiraohydari)

രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് അദിതി റാവു ഹൈദരി. 2007ൽ തമിഴ് ചിത്രമായ ‘സ്രിംഗാരം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇതിലെ ദേവദാസി കഥാപാത്രം അദിതിയ്ക്ക് ഏറെ പ്രശസ്തി സമ്മാനിച്ചു.

 

View this post on Instagram

 

A post shared by Aditi Rao Hydari (@aditiraohydari)

 

View this post on Instagram

 

A post shared by Aditi Rao Hydari (@aditiraohydari)

ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ൽ സുധീർ മിശ്ര സംവിധാനം ചെയ്ത ‘യേ സാലി സിന്ദഗി’ ആയിരുന്നു. ഈ ചിത്രം അവർക്ക് മികച്ച സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. റോക്സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ ‘പത്മാവതി’ എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

 

View this post on Instagram

 

A post shared by Aditi Rao Hydari (@aditiraohydari)

‘ദ ഗേൾ ഓൺ ദ ട്രെയിൻ’ എന്ന ബോളിവുഡ് ചിത്രമാണ് അദിതിയുടേതായി ഇനി റിലീസിനെത്താനുള്ളത്. തെലുങ്ക് ചിത്രം ‘മഹാസമുദ്രം’, ദുൽഖർ നായകനാവുന്ന ‘ഹേ സിനാമിക’ എന്നീ ചിത്രങ്ങളിലും അദിതിയുണ്ട്.

Read more: Sufiyum Sujatayum actor Aditi Rao Hydari: കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന പെൺകുട്ടി: ‘സൂഫിയും സുജാതയും’ വിശേഷങ്ങളുമായി അതിഥി റാവു ഹൈദരി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook