Adithya Varma on Tamilrockers: റിലീസ് ദിവസം തന്നെ തമിഴ് ചിത്രം ‘ആദിത്യ വർമ’യും ഇന്റർനെറ്റിൽ ലീക്കായി. തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘അർജുൻ റെഡ്ഡി’യുടെ തമിഴ് പതിപ്പാണ് ‘ആദിത്യ വർമ’. വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ആദിത്യ വർമ’.

Read Here: Adithya Varma movie review: Dhruv Vikram shines in this faithfully-remade problematic film

ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴകത്തെ മുൻനിര സംവിധായകനായ ബാലയായിരുന്നു ആദ്യം ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. ബാലയെ ഈ പ്രോജക്ടിൽ നിന്നും നീക്കി ചിത്രം ഗിരീസായയെ ഏൽപിക്കുകയായിരുന്നു.

തമിഴ് റോക്കേഴ്സിന്റെ നീക്കം ചിത്രത്തെ ഏതു തരത്തിൽ ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടിസ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടെയും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്.

തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചുകുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ്.

Jack And Daniel on Tamilrockers: ദിലീപ് ചിത്രം ‘ജാക്ക് ആൻഡ് ഡാനിയേൽ’ തമിഴ്റോക്കേഴ്‌സിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook