/indian-express-malayalam/media/media_files/uploads/2023/06/aadipurush-1-1.jpg)
Adipurush Release: ഇന്ത്യന്‍ ഇതിഹാസമായ രാമായണം പ്രമേയമായി ഒരുങ്ങുന്ന പ്രഭാസിന്റെ ത്രിഡി ചിത്രമായ 'ആദിപുരുഷ്' ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനകം തന്നെ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ ഹനുമാനെയും രാവണനെയുമൊക്കെ മോശമായി ചിത്രീകരിച്ചു എന്ന വിമർശനം ഉയർന്നിരുന്നു. തൊട്ടുപിന്നാലെ, ആദിപുരുഷ് റിലീസ് ചെയ്യുമ്പോൾ എല്ലാ തിയേറ്ററിലും ഒരു സീറ്റ് ഒഴിച്ചിടണം, കാരണം ഹനുമാൻ ചിത്രം കാണാനെത്തുമെന്ന രീതിയിലുള്ള പ്രചരണങ്ങളും ഉയർന്നു.
ഇതുമായി ബന്ധപ്പെട്ടൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ഹനുമാനായി പ്രത്യേകം ഒരുക്കിയ സീറ്റ് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Adipurush: 1 seat to be reserved in theatres for Lord Hanuman#Hanuman#Adipurush#Prabhaspic.twitter.com/yCyXEJ2FuF
— Sreedhar Sri (@SreedharSri4u) June 15, 2023
തിയേറ്ററുകളിൽ ഹനുമാനു വേണ്ടി സീറ്റ് മാറ്റിവയ്ക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടത്.
രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യമുണ്ടാകും എന്ന വിശ്വാസത്തെ കൂട്ടുപിടിച്ച്, ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലും ഹനുമാന്‍ എത്തുമെന്ന് അണിയറക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു.
#Adipurush: Seat reserved for Lord #Hanuman in theatres#prabhas#kritisanon#SaifAliKhan#OmRaut#Bollywoodpic.twitter.com/5WFGptyy84
— Free Press Journal (@fpjindia) June 16, 2023
In a unique gesture, Baroda Theatres reserves a seat for Hanuman Ji, symbolizing reverence during #Adipurush craze!#Prabhas#KritiSanon#SaifAliKhan#OmRautpic.twitter.com/wkN4pski6G
— Box Office Income (@BOIncome) June 15, 2023
Sri Hanuman ji 🙏 sthaan at tarakramana theater before starting show #Prabhas#Adipurushpic.twitter.com/y7jR2jvJfz
— ARTISTRYBUZZ (@ArtistryBuzz) June 16, 2023
'തന്‍ഹാജി'യുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ആദിപുരുഷ് ഒരുക്കുന്നത്. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 'സാഹോ'യ്ക്കും 'രാധേശ്യാമി'നും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് 'ആദിപുരുഷ്' എന്ന ത്രിഡി ചിത്രം. ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്, സെയ്ഫ് അലി ഖാനാണ് രാവണ വേഷം ചെയ്യുന്നത്. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലുമാണ് ആദിപുരുഷ് ചിത്രീകരിച്ചിരിക്കുന്നത്. തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് 2ഡി, 3ഡി സ്‌ക്രീനുകളിൽ ചിത്രം കാണാനാവും. മൂന്ന് മണിക്കൂറിനു അടുത്താണ് ചിത്രത്തിന്റെ ദൈർഘ്യം.
ആദിപുരുഷിന്റെ ഹിന്ദി പതിപ്പ് ആദ്യ ദിനം തന്നെ 30 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 1.13 ലക്ഷം ടിക്കറ്റുകൾ ഹിന്ദി പതിപ്പിനായി വിറ്റുപോയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ 6200-ലധികം സ്‌ക്രീനുകളിലാണ് ആദിപുരുഷ് റിലീസ് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.