scorecardresearch

എന്നാലും ഹനുമാൻ സ്വാമി ഇങ്ങനെയൊക്കെ പറയുമോ?; 'ആദിപുരുഷ്' സംഭാഷണങ്ങൾ കടുത്ത് പോയെന്ന് ഒരു കൂട്ടർ, ആലോചിച്ച് എഴുതിയതാണെന്ന് ഡയലോഗ് റൈറ്റർ

ആദിപുരുഷിലെ ഹനുമാന്റെ സംഭാഷണങ്ങൾ വളരെ പ്രാദേശിക ഭാഷയായി പോയെന്നും കൂടുതൽ ലളിതമാക്കിയത് പ്രേക്ഷകരുടെ വികാരത്തെ ബാധിച്ചെന്നുമുള്ള അഭിപ്രായങ്ങളുണ്ട്

ആദിപുരുഷിലെ ഹനുമാന്റെ സംഭാഷണങ്ങൾ വളരെ പ്രാദേശിക ഭാഷയായി പോയെന്നും കൂടുതൽ ലളിതമാക്കിയത് പ്രേക്ഷകരുടെ വികാരത്തെ ബാധിച്ചെന്നുമുള്ള അഭിപ്രായങ്ങളുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
New Movie, Adipurush, Prabhas

Entertainment Desk/ IE.Com

ഓം റൗട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ആദിപുരുഷ് വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തി. പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ, സണ്ണി സിങ്ങ്, ദേവ്ദത്ത് നാഗെ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ വിഎഫ്എക്സ്, സംഭാഷണ ശൈലി തുടങ്ങിയ കാര്യങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചിത്രത്തിലെ ഹനുമാന്റെ സംഭാഷണങ്ങൾ വളരെ പ്രാദേശിക ഭാഷയായി പോയെന്നും കൂടുതൽ ലളിതമാക്കിയത് പ്രേക്ഷകരുടെ വികാരത്തെ ബാധിച്ചെന്നുമുള്ള അഭിപ്രായങ്ങളുണ്ട്. മൂന്ന് ദേശീയ പുരസ്കാര ജേതാവും ആദിപുരുഷിന്റെ സംഭാഷണവും രചിച്ച മനോജ് മുന്താഷീർ വിമർശനങ്ങൾക്ക് നേരെ പ്രതികരിച്ചിരിക്കുകയാണ്. ഹനുമാന്റെ സംഭാഷണങ്ങൾ എഴുതിയത് വളരെയധികം ശ്രദ്ധ കൊടുത്താണെന്നാണ് മനോജിന്റെ വാദം.

Advertisment

റിപബ്ലിക്ക് വേൾഡിനു മനോജ് നൽകിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ചുള്ള ചോദ്യം ഉയർന്നത്. ഹനുമാന്റെ സംഭാഷണങ്ങൾ വളരെ ലളിതമാക്കിത് താങ്കളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണോ അതോ പ്രേക്ഷകർകരിലേക്ക് കൂടുതൽ അടുപ്പമുണ്ടാക്കാൻ ചെയ്തതാണോ എന്നായിരുന്നു ചോദ്യം. അത് ഒരിക്കലുമൊരും തെറ്റായിരുന്നില്ല എന്നായിരുന്നു മനോജിന്റെ മറുപടി. "വളരെയധികം ശ്രദ്ധയെടുത്താണ് ഹനുമാന്റെ സംഭാഷണങ്ങൾ എഴുതിയത്. ഒരു ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും ഓരേ രീതിയിൽ സംസാരിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് അത്രയും ലളിതമാക്കിയതെന്ന് മനസ്സിലാക്കണം," മനോജ് പറഞ്ഞു.

Advertisment

"നമ്മളെല്ലാവരും എങ്ങനെയാണ് രാമായണത്തെ കുറിച്ച് അറിഞ്ഞത്. കഥ പറയൽ എന്നത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അത്തരത്തിൽ കഥകൾ നിറഞ്ഞ ഒരു ഗ്രസ്ഥമാണ് രാമായണം, അത് നമ്മൾ കുട്ടികാലം മുതൽക്കെ കേൾക്കുന്നു. ഈ ഭാഷയിലാണ് എന്റെ ചെറുപ്പത്തിൽ രാമായണ കഥകൾ പറഞ്ഞു തന്നിരുന്നത്. ഞാൻ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്നയാളാണ്. നിങ്ങൾ തെറ്റ് ചൂണ്ടികാണിക്കുന്ന സംഭാഷണങ്ങൾ വലിയ മഹാത്മാർ പറഞ്ഞവയാണ്. കഥകൾ പറയുന്നവർ ധാരാളമായി ഇത് ഉപയോഗിച്ചിട്ടുണ്ട്. ഞാനല്ല ഈ സംഭാഷണം ആദ്യമായി എഴുതുന്നത്," മനോജ് കൂട്ടിച്ചേർത്തു.

സംസ്കൃതം കലർത്തി എഴുതാമായിരുന്നില്ലേ എന്ന ചോദ്യത്തിന് അങ്ങനെ ചെയ്യാൻ തങ്ങൾ ഉദ്ദേശിച്ചിരുന്നില്ല എന്നതായിരുന്നു മറുപടി.

റിലീസ് ചെയ്ത് ആദ്യ ദിവസം 133 കോടിയാണ് ആദിപുരുഷ് നേടിയത്.

New Release Prabhas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: