/indian-express-malayalam/media/media_files/uploads/2023/06/adipurush-1-1.jpg)
Entertainment Desk/ IE.Com
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓം റൗട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ആദിപുരുഷ്' ജൂൺ 16 ന് തീയേറ്ററുകളിലെത്തി. പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആദ്യ ദിവസം 140 കോടിയാണ് ബോക്സ് ഓഫീസ് കളക്ഷനായി നേടിയത്. രാജ്യത്തെ തന്നെ വിവിധ ഭാഷകളിൽ നിന്നാണ് രണ്ടാം ദിവസം ചിത്രം 65 കോടി നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്ക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു ദിവസങ്ങൾ കൊണ്ട് 37കോടി നേടി ഹിന്ദി ബോക്സ് ഓഫീസിലും ചിത്രം കുതിക്കുകയാണ്. തെലുങ്ക് ഭാഷയിൽ രണ്ടാം ദിവസം ആദിപുരുഷ് നേടിയത് 26 കോടിയാണ്.
ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം, സംഭാഷണം എന്നിവയ്‌ക്കെതിരെ പല ഭാഗങ്ങളിൽ നിന്നായി വിമർശനങ്ങൾളും ട്രോളുകളും ഉണ്ടായിരുന്നു. ആദിപുരുഷിന്റെ സ്ക്രീനിങ്ങ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്‌ഗഢിലെ ചില ജില്ലകളിൽ പ്രതിഷേധം നടന്നു. എന്നാൽ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ ചിത്രം ബോക്സ് ഓഫീസിൽ വിജയം കൊയ്യുകയാണ്.
ലോകം മുഴുവനും നിന്നായി ആദ്യ ദിവസത്തെ കളക്ഷൻ അനുസരിച്ച് നാലാം സ്ഥാനത്താണ് ആദിപുരുഷ്. 222 കോടിയുമായി ആർആർആർ, 214 കോടി നേടിയ ബാഹുബലി 2, 164.5 കോടിയുമായി കെജിഎഫ് 2 എന്നിവയാണ് ആദ്യ മൂന്ന് സ്ഥനങ്ങളിലുള്ളത്.
രാമായണം ഐതിഹ്യമാല അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ രാഘവയായി പ്രഭാസ് എത്തുമ്പോൾ ജാനകിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് ജാനകി ആണ്. സെയ്ഫ് അലി ഖാൻ ആണ് രാവണനായി വേഷമിടുന്നത്. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സണ്ണി സിങ്ങ്, ദേവദത്ത നാഗെ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ആദിപുരുഷിന്റെ’ തിരക്കഥ അങ്ങേയറ്റം ദുർബലമാണ്. വി എഫ് എക്സിനു വേണ്ടി എഴുതിയ രംഗങ്ങൾ കുത്തി നിറച്ച തിരക്കഥക്ക് ആദിമധ്യാന്ത പൊരുത്തമോ എന്ത് ചെയ്യണമെന്ന കൃത്യമായ ധാരണയോ ഒരിടത്തും ഉണ്ടായിരുന്നില്ല. രാമൻ അടക്കമുള്ള കഥാപാത്രങ്ങളെ പ്രൊപോഗാണ്ട സ്വഭാവത്തിലേക്കും ഇത്തരം സിനിമകളുടെ പതിവ് രീതികളിലേക്കും പറിച്ചു നടാൻ വേണ്ടിയുള്ള ശ്രമമായി ഒതുങ്ങി സിനിമ, ഐ ഇ മലയാളം റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.