Latest News

കുഞ്ഞു നിലയ്ക്ക് ആദിൽ അങ്കിളിന്റെ സമ്മാനം

“അദിൽ അങ്കിൾ ആദ്യമായി കുഞ്ഞ് നിലയെയും വളരെക്കാലത്തിനുശേഷവും അവളുടെ അമ്മ പേളി മാണിയെ കണ്ടുമുട്ടിയപ്പോൾ”

Pearle Maany, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maany instagram, srinish aravind, Pearle Maany srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam

മകൾ പിറന്ന സന്തോഷത്തിലാണ് പേളി മാണിയും ശ്രീനിഷും. മകൾ നിലയുടെ വിശേഷങ്ങളും പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ കുഞ്ഞ് നിലയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ് നടനും അവതാരകനുമായ ആദിൽ ഇബ്രാഹിം.

“അദിൽ അങ്കിൾ ആദ്യമായി കുഞ്ഞ് നിലയെയും വളരെക്കാലത്തിനുശേഷവും അവളുടെ അമ്മ പേളി മാണിയെ കണ്ടുമുട്ടിയപ്പോൾ,” എന്ന കാപ്ഷനോട് കൂടിയാണ് ആദിൽ ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്.

മകൾക്ക് നില എന്ന് പേരിട്ടതിനെക്കുറിച്ച് നേരത്തെ പേളിയും ശ്രീനിഷും ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ശ്രീനിഷിനും മകൾക്കുമൊപ്പമുളള ചിത്രമാണ് പേളി ഷെയർ ചെയ്തത്. ”അവൾ വന്നിട്ട് 28 ദിവസമായി. അവൾ ഞങ്ങളുടെ ജീവിതം സന്തോഷവും നിറഞ്ഞതും സുന്ദരവുമാക്കി. മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്നേഹിക്കുന്നു,” ചിത്രത്തിനൊപ്പം പേളി കുറിച്ചു. നില ശ്രീനിഷ് എന്നാണ് കുഞ്ഞിനു നൽകിയിരിക്കുന്ന പേര്. എന്തുകൊണ്ടാണ് മകൾക്ക് നില എന്ന പേര് നൽകാനുളള കാരണവും പേളി ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരുന്നു.

Read Here: ‘എന്റെ വാവ’ എന്ന് പേളി, ‘ഞങ്ങളുടെയും’ എന്ന് ആരാധകര്‍

”അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്.” എന്നാണ് മകളുടെ പേര് വെളിപ്പെടുത്തികൊണ്ട് പേളി കുറിച്ചത്.

Read Here: എങ്ങനെ പോസ് ചെയ്യണം എന്ന് പറഞ്ഞു കൊടുക്ക്; നിലയുടെ പേരിടല്‍ വിശേഷങ്ങള്‍, വീഡിയോ

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ്​ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Adil ibrahim instagram post with pearle maaney sreenish aravind and their daughter her daughter nila

Next Story
ഫഹദിന് നസ്രിയ നൽകിയ ചെല്ലപ്പേര്Fahadh Fazil nazriya photos
The moderation of comments is automated and not cleared manually by malayalam.indianexpress.com