ലോ​സ് ആ​ഞ്ച​ൽ​സ്: സൂ​പ്പ​ർ ഹി​റ്റ് ടി​വി പ​ര​ന്പ​ര ‘ബാ​റ്റ്മാ​നി’​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തി​നു ജീ​വ​ൻ ന​ൽ​കി​യ യു​എ​സ് ന​ട​ൻ ആ​ദം വെ​സ്റ്റ്അ​ന്ത​രി​ച്ചു. 88 വയസായിരുന്നു. ലു​ക്കീ​മി​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​സ്റ്റ് ലോ​സ് ആ​ഞ്ച​ൽ​സി​ലെ വീ​ട്ടി​ൽ വെച്ചാണ് വെസ്റ്റ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങിയത്. 1928ൽ ​വാ​ഷിം​ഗ്ട​ണി​ലെ വ​ല്ല വ​ല്ല​യി​ലാ​യി​രു​ന്നു വെ​സ്റ്റി​ന്‍റെ ജ​ന​നം. മാ​ഴ്സ​ലെ​യാ​ണ് ഭാ​ര്യ. ഇ​വ​ർ​ക്ക് ആ​റു കു​ട്ടി​ക​ളു​ണ്ട്.

1960ക​ളി​ൽ ടി​വി സീ​രി​യ​ലാ​യി പു​റ​ത്തി​റ​ങ്ങി​യ ബാ​റ്റ്മാ​നി​ൽ ബ്രൂ​സ് വെ​യ്ൻ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചാ​ണ് ആ​ദം വെ​സ്റ്റ് ലോ​ക​ശ്ര​ദ്ധ​യി​ലേ​ക്ക് ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​സീ​രി​യ​ലി​നു​ശേ​ഷം വെ​സ്റ്റി​ന് തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook