ഇനി ഒരാളോടും ഈ നെറികേട് കാണിക്കരുത്… ആദം സിനിമയുടെ സംവിധായകനെതിരെ ഡിസൈനർ

ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കലാ സംവിധായകനും ഡിസൈനറുമായ ജിത്തു ചന്ദ്രൻ ആരോപണമുന്നയിച്ചിരിക്കുന്നത്

adam, jithu chandran

ഒരു വർഷത്തോളം ആദം സിനിമക്കായി ഡിസൈൻ വർക്ക് ചെയ്‌ത തന്നെ പറഞ്ഞ് പറ്റിച്ചുവെന്ന് ഡിസൈനർ ജിത്തു ചന്ദ്രൻ. ആദം സിനിമയുടെ സംവിധായകൻ ജിനു എബ്രഹാമിനെതിരെയാണ് ജിത്തുവിന്റെ ആരോപണം. ഒരു വർഷത്തോളമായി ആദത്തിന്റെ ഡിസൈൻ വർക്കുകൾ ചെയ്ത് ജിനുവിന് അയച്ചു കൊടുത്തിരുന്നു. ഒരു ഡിസൈൻ ഇഷ്‌ടപ്പെട്ട് അതിൽ വർക്ക് ചെയ്തോളൂവെന്നും പറഞ്ഞു. എന്നാൽ പിന്നീട് തന്നോട് പറയാതെ മാറ്റുകയും ചെയ്‌ത വർക്കിന് പ്രതിഫലം തന്നില്ലെന്നും ജിത്തു ഐഇ മലയാളത്തോട് പറഞ്ഞു. സംഭവത്തെ തുടർന്ന് ജിത്തു ഫെഫ്‌കയിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് ജിത്തു ചന്ദ്രൻ പറയുന്നതിങ്ങനെ…

ഒരു വർഷത്തോളമായി ജിനു എബ്രഹാമിന്റെ ചിത്രമായ ആദമിന് വേണ്ടി ഡിസൈനിങ് ചെയ്‌തു കൊണ്ടിരിക്കുകയാണ്. ജിനു പറയുന്ന പോലെയെല്ലാം ചെയ്‌തു കൊടുത്തു. പറയുന്നതനുസരിച്ച് കറക്ഷൻസെല്ലാം വരുത്തി വരച്ച് കൊണ്ടിരിക്കുകയായിരുന്നു. പുറത്ത് നിന്നൊരാളെ കൊണ്ട് പോലും ഞാനത് വരപ്പിച്ചു.പിന്നീട് പല കാരണങ്ങളാൽ പടം വൈകി. രണ്ട് മാസം മുന്നേ ആദം വീണ്ടും തുടങ്ങുന്നെന്ന വാർത്തകൾ വന്നു. അപ്പോൾ ഞാൻ ജിനുവിനെ വിളിച്ചു. വേറെ ഡിസൈനർ ആരേലുമായോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ് പുതിയ വർക്കുകൾ ചെയ്‌ത് കൊടുക്കുമോയെന്ന് ചോദിച്ചു. അങ്ങനെ മൂന്ന് പുതിയ ഡിസൈൻ ചെയ്‌തു. അതിൽ രണ്ടെണ്ണം കറക്ഷൻ പറയുകയും മൂന്നാമത്തേത് ഇഷ്‌ടമായെന്ന് പറയുകയും ചെയ്‌തു. തുടർന്ന് അതിൽ വർക്ക് ചെയ്‌ത് കൊളളാൻ പറഞ്ഞത് അതനുസരിച്ച് എല്ലാം ചെയ്‌ത് ജിനുവിന് അയച്ച് കൊടുക്കുകയും ചെയ്‌തു. എന്നാൽ അതിന് മറുപടിയൊന്നും ലഭിച്ചില്ല. പിന്നീട് ചിത്രത്തെ സംബന്ധിച്ച് ജിനുവിനോട് പല കാര്യങ്ങൾ ചോദിച്ചെങ്കിലും ഒന്നിനും മറുപടി വന്നില്ല.

ഇന്നലെ ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയപ്പോഴാണ് കാര്യങ്ങൾ മനസിലായത്. തന്നെ മാത്രമല്ല പലരെ കൊണ്ടും ഇതുപോലെ ചെയ്യിച്ചിട്ടുണ്ടെന്നും ജിത്തു പറയുന്നു. കുറേക്കാലമായി ഇത് നടക്കുന്നു, ഇതിനൊരു പരിഹാരമുണ്ടാവണം. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്കോട്‌ലൻഡിലാണ് ജിനുവുളളത് വാട്ട്സ് ആപ്പെല്ലാം വഴി അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇഷ്‌ടപ്പെട്ടില്ലെങ്കിലും വേറെ ആർക്കെങ്കിലും കൊടുത്തെങ്കിലും അത് പറയാമായിരുന്നു. ജിനു അത് ചെയ്‌തില്ല. ഇത്രയും പണിയെടുപ്പിച്ച് ഒന്നും തരാതെയിരുന്നതിലാണ് പരാതി. ഫെഫ്കയുടെ നിയമങ്ങളും പാലിച്ചില്ല. ഫെഫ്കയുടെ നിയമമനുസരിച്ച് ഒരു ഡിസൈൻ ചെയ്‌ത് ഒക്കെ പറഞ്ഞാൽ പിന്നീടത് അയാളുടെ വർക്കാണ്. എന്നാൽ ഇവിടെ അങ്ങനെയല്ല ഉണ്ടായിരിക്കുന്നത്. അതിനാൽ ഫെഫ്‌കയിൽ പരാതി നൽകിയിട്ടുണ്ട്. നഷ്‌ടപരിഹാരം കിട്ടണം. അല്ലെങ്കിൽ ചെയ്‌ത വർക്കിന്റെ പ്രതിഫലം കിട്ടണമെന്നും ജിത്തു പറയുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Adam film poster prithviraj sukumaran jinu abhraham

Next Story
ധ്യാൻ ശ്രീനിവാസന്റെ വിവാഹ വിഡിയോ ടീസർdhyan sreenivasan, marriage, arpitha
The moderation of comments is automated and not cleared manually by malayalam.indianexpress.com