ബംഗലൂരു: കന്നഡ നടൻ ധ്രുവ സർജയ്‌ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് സ്ഥിരീകരിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ ധ്രുവ് തന്നെയാണ് ഈ വിവരം അറിയിച്ചത്. തങ്ങളോട് അടുത്ത് ഇടപഴകിയവരോട് കോവിഡ് പരിശോധന നടത്താൻ ധ്രുവ് സോഷ്യൽ മീഡിയ പോസ്റ്റിൽ ആവശ്യപ്പെട്ടു. അന്തരിച്ച കന്നഡ ചലച്ചിത്രാ താരം ചിരഞ്ജീവി സർജയുടെ സഹോദരനാണ് ധ്രുവ്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ധ്രുവ് ബംഗലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു,

Read More: തിരികെ വാ, നീയില്ലാതെ വയ്യ; ചിരഞ്ജീവിയുടെ ഓർമയിൽ വിങ്ങി സഹോദരൻ

“എനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ ഞങ്ങൾ ആശുപത്രിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു. ഞങ്ങൾ സുഖം പ്രാപിക്കുമെന്നും എല്ലാം ശരിയാകുമെന്നും എനിക്ക് ഉറപ്പുണ്ട്! ഞങ്ങളുമായി അടുത്തിടപഴകിയവരെല്ലാം സ്വയം പരിശോധിച്ച് സുരക്ഷിതരായി തുടരുക,”ധ്രുവ ട്വീറ്റ് ചെയ്തു.


മുപ്പതുകാരനായ ധ്രുവ കഴിഞ്ഞ വർഷം നവംബറിലാണ് തന്റെ ദീർഘകാല പ്രണയിനിയായ പ്രേരണയെ വിവാഹം കഴിച്ചത്.

Read More: നമ്മുടെ കുഞ്ഞിലൂടെ നിന്നെ തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ചിരുവിന്റെ ഓർമകളിൽ മേഘ്ന

നടൻ അർജുൻ സർജയുടെ അനന്തരവനാണ് ധ്രുവ. ജൂൺ ഏഴിനാണ് ചിരഞ്ജീവി സർജ മരിച്ചത്.  ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.ചിരജഞ്ജീവി വിടപറഞ്ഞതിന്റെ ആഘാതത്തിലാണ് കുടുംബാംഗങ്ങൾ. അഭിനേത്രി മേഖ്നാ രാജിന്റെ ജീവിത പങ്കാളിയായിരുന്നു 39കാരനായ ചിരഞ്ജീവി സർജ.

അടുത്തിടെ അഭിനേത്രി സുമാലതയ്ക്കും കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സുമലതയുമായി സമ്പർക്കം പുലർത്തിയ നിർമ്മാതാവും നടനുമായ റോക്ക്‌ലൈൻ വെങ്കിടേഷിനെ അടുത്തിടെ ശ്വാസതടസ്സം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Read More: ചിരുവിന്റെ ശബ്ദമാകാൻ സഹോദരൻ ധ്രുവ; ചിരഞ്ജീവിക്ക് വേണ്ടി ഡബ്ബ് ചെയ്യും

2012ൽ അഭിനയ രംഗത്തെത്തിയ ധ്രുവ സർജ ഇതിനകം നാല് ചിത്രങ്ങളിൽ അഭിനയിച്ചു. 2012ൽ പുറത്തിറങ്ങി ‘ആദ്ധുരി’യാണ് ആദ്യ ചിത്രം. 2014ൽ ‘ബഹാദ്ദൂർ’, 2017ൽ ‘ബർജാരി’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2018ൽ അതിഥി താരമായി ‘പ്രേമ ബരഹ’ എന്ന ചിത്രത്തിന്റെയും ഭാഗമായി. ‘പോഗരു’ ആണ് ധ്രുവയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

ചിരഞ്ജീവിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ രാജമാർത്താണ്ഡയ്ക്ക് വേണ്ടി ധ്രുവ ഡബ്ബ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിൽ ഇനി ഡബ്ബിങ് മാത്രമാണ് അവശേഷിക്കുന്നത്.  ധ്രുവ സർജ തന്റെ സഹോദരനു വേണ്ടി ഡബ്ബ് ചെയ്യാൻ സമ്മതിച്ചുകൊണ്ട് ചിത്രത്തിന്റെ നിർമ്മാതാക്കളെ സമീപിച്ചതായാണ് സൂചന.

Read more: Actor Dhruva Sarja, wife Prerana Shankar test positive for coronavirus

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook