Live on Facebook: നടി ലിയോണ ലിഷോയ് ഐഇ മലയാളം ഫെയ്സ്ബുക്ക് ലെെവിൽ എത്തുന്നു. നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് ലിയോണ ലൈവായി മറുപടി പറയും.
റെജി നായർ സംവിധാനം ചെയ്ത ‘കലികാലം’ (2012) എന്ന സിനിമയിലൂടെ ആണ് ലിയോണ അഭിനേത്രിയായി രംഗപ്രവേശം ചെയ്തത്. പിന്നീട് ‘ജവാൻ ഓഫ് വെള്ളിമല’ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടാൻ ഇടയാക്കി. ഈ ചിത്രത്തിൽ ആസിഫ് അലിയയായിരുന്നു ലിയോണയുടെ നായകൻ.
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ‘ആൻമരിയ കലിപ്പിലാണ്’ എന്ന ചിത്രത്തിലെ സാറ അർജുന്റെ അമ്മയുടെ വേഷം ലിയോണയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇടയാക്കി. ടൊവിനോ തോമസ് നായകനായ ‘മായാനദി’ എന്ന ചിത്രത്തില സമീറ എന്ന കഥാപാത്രം നായിക കഥാപാത്രത്തിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ലിയോണയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം ‘ഇഷ്ക്’ എന്ന ചിത്രത്തില്‍ ആയിരുന്നു.
ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവ്
ലോക്ക്ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വിരസതയകറ്റാനും പ്രിയതാരങ്ങളോട് സംസാരിക്കാനും ഒരു വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ താരങ്ങളുമായുള്ള മുഖാമുഖം പരിപാടി ആരംഭിക്കുന്നത്.
നടിമാരായ ഐശ്വര്യ ലക്ഷ്മി, മല്ലിക സുകുമാരൻ, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ശാന്തികൃഷ്ണ, ഗൗരി നന്ദ, ലക്ഷ്മി ഗോപാലസ്വാമി, റീനു മാത്യൂസ്, മെറീന, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, ജ്യോത്സ്ന, സംഗീത സംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, കൃഷ്ണകുമാർ, കോട്ടയം നസീർ, ടിനി ടോം, വിനീത്, ദീപക് പറമ്പോൽ, ബിജു സോപാനം, മിഥുൻ രമേശ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭദ്രൻ തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.
ഫേസ്ബുക്ക് ലൈവ് വീഡിയോകള്‍ കാണാം.