എന്നത്തെയും പോലെ കടന്നുപോകുമെന്നു കരുതി, ഇത് അപ്രതീക്ഷിതം; ചിത്രങ്ങളുമായി നവ്യ നായർ

ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു .. എല്ലാ ദിവസത്തെയും പൊലെ കടന്നു പോകുമെന്ന് കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു

navya nair, actress, ie malayalam

മലയാളികളുടെ പ്രിയ നായിക നവ്യ നായരുടെ പിറന്നാളായിരുന്നു ഇന്ന്. കുറച്ചു ദിവസങ്ങളിലായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് നവ്യ. ഇവിടെ വച്ചായിരുന്നു നവ്യയുടെ പിറന്നാൾ ആഘോഷം. പിറന്നാൾ ദിനത്തിൽ തനിക്ക് ലഭിച്ച സർപ്രൈസിൽ സന്തോഷിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ സന്തോഷ വിവരം നവ്യ പങ്കുവച്ചത്.

”അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി.. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ … ഇവിടുത്തേ ചിട്ടവട്ടങ്ങളിൽ, പ്രകൃതി ഭംഗിയിൽ, മയൂര നൃത്ത ചാരുതയിൽ, സ്നേഹമസൃണമായ അന്തരീക്ഷത്തിൽ, പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു .. എല്ലാ ദിവസത്തെയും പൊലെ കടന്നു പോകുമെന്ന് കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു .. ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും , കൃഷ്ണദാസേട്ടന്റെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ് .. കണ്ട മാത്രയിൽ തന്നെ കൂട്ടുകാരിയായി മാറിയ ജോ (jyothi ) .. സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംബരേട്ടൻ , ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ടെ .. സദ്യ , വാഴയില , പാൽപായസം , കേക്ക് .. ആനന്ദലബ്‌ധിക്കിനിയെന്തു വേണ്ടൂ,” നവ്യ കുറിച്ചു.

ജന്മദിനത്തിൽ മകൻ ഒരുക്കിയ സർപ്രൈസിനെ കുറിച്ചും നവ്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

വിവാഹത്തിനുശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നവ്യ. 2010ൽ വിവാഹിത ആയ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ ത്തിന്റെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക്. സിനിമയിൽ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമായിരുന്നു.

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ. ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

Read More: നിത്യ ദാസിനും മകൾക്കുമൊപ്പം ചുവടുവച്ച് നവ്യ നായർ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actressnavya nair birthday surprise

Next Story
ഷൂട്ടിങ്ങിനായ് ബാഴ്സലോണയ്ക്ക് പറന്ന് കീർത്തി സുരേഷ്; വീഡിയോkeerthy suresh, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com