എണ്‍പതുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരങ്ങളാണ് ഹേമമാലിനിയും രേഖയും. അനവധി കഥാപാത്രങ്ങളിലൂടെ സിനിമാസ്വാദകരുടെ മനസ്സിലിടം നേടാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. അഭിനയ രംഗത്തു സജീവമല്ലെങ്കിലും ഇന്നും ആരാധകര്‍ ഇവരുടെയും ചിത്രങ്ങള്‍ക്കും ഇവരെ സംബന്ധിച്ചുളള വാര്‍ത്തക്കള്‍ക്കുമായി കാത്തിരിക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹേമമാലിനി രേഖയ്‌ക്കൊപ്പം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ എന്റെ പ്രിയ സുഹൃത്ത് രേഖയ്‌ക്കൊപ്പം. സഹപ്രവര്‍ത്തകര്‍ എന്നതിലുപരി വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധം ഞങ്ങള്‍ തമ്മിലുണ്ട് ‘ ഹേമമാലിനി ചിത്രങ്ങള്‍ക്കു താഴെ കുറിച്ചു. ഹോമമാലിനിയുടെ പിറന്നാള്‍ ആഘോഷത്തിനു ശേഷം പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. പിറന്നാള്‍ ആഘോഷത്തിനു ശേഷം തന്നെ സന്തോഷിപ്പിക്കുവാനായി രേഖ വീട്ടില്‍ ഡ്രോപ്പ് ചെയ്തുവെന്നും ഹേമമാലിനി പറയുന്നു ഇരുവരെയും ചിത്രത്തില്‍ ഒന്നിച്ചു കണ്ടതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍.
‘ സുന്ദരികള്‍ രണ്ടു പേരും ഒരു ഫ്രേമില്‍’ എന്നാണ് ഭൂരിഭാഗം ആരാധകരുടെയും പോസ്റ്റിനു താഴെയുളള കമന്റ്.2020 ല്‍ പുറത്തിറങ്ങിയ ‘ഷിംല മിര്‍ച്ചി’ എന്ന ചിത്രത്തിലാണ് ഹേമമാലിനി അവസാനമായി അഭിനയിച്ചത്. രമേഷ് സിപ്പിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആര്‍ ബാല്‍ക്കിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ ഷമിതാഭ്’ ലാണ് രേഖ അവസാനമായി അഭിനയിച്ചത്.