scorecardresearch

ഞങ്ങളുടെ കുഞ്ഞുമനുഷ്യനെത്തി; അമ്മയായ സന്തോഷം പങ്കുവച്ച് നടി വിഷ്ണുപ്രിയ

ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനായ വിനയ് വിജയ് ആണ് വിഷ്ണുപ്രിയയുടെ ഭര്‍ത്താവ്

ഞങ്ങളുടെ കുഞ്ഞുമനുഷ്യനെത്തി; അമ്മയായ സന്തോഷം പങ്കുവച്ച് നടി വിഷ്ണുപ്രിയ

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് നടി വിഷ്ണു പ്രിയ . താനൊരു അമ്മയായ വിശേഷമാണ് വിഷ്ണു പ്രിയ സോഷ്യൽ മീഡിയ കുറിപ്പിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘ഒടുവിൽ ഞങ്ങളുടെ ചെറിയ മനുഷ്യൻ എത്തി,’ എന്നാണ് ചിത്രം പങ്കുവച്ച് വിഷ്ണു പ്രിയ കുറിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനായ വിനയ് വിജയ് ആണ് വിഷ്ണുപ്രിയയുടെ ഭര്‍ത്താവ്. 2019 ലാണ് വിഷ്ണുപ്രിയയും വിനയ് വിജയനും വിവാഹിതരായത്.

നല്ലൊരു നര്‍ത്തകി കൂടിയായ വിഷ്ണുപ്രിയ ഡാന്‍സ് റിയാലിറ്റി ഷോയിൽ നിന്നുമാണ് അഭിനയത്തിലേക്ക് എത്തുന്നത്. ദിലീപ് നായകനായ ‘സ്പീഡ് ട്രാക്ക്’ എന്ന ചിത്രത്തിലൂടെയായിരുന്നു വിഷ്ണുപ്രിയയുടെ സിനിമാ അരങ്ങേറ്റം. കേരളോത്സവം എന്ന ചിത്രത്തിൽ നായികയായും വിഷ്ണുപ്രിയ തിളങ്ങി. പെൺപട്ടണം, മകരമഞ്ഞ്, ലിസമ്മയുടെ വീട്, ഗോഡ് ഓൺ കൺട്രി, ബാങ്കിംഗ് ഹവേഴ്സ് 10 റ്റു 4 എന്നിവയാണ് മറ്റു ചിത്രങ്ങൾ.

നാന്‍ങ്കാ (2011) എന്ന ചിത്രത്തിലൂടെ തമിഴകത്തും അരങ്ങേറ്റം കുറിച്ചു. കാന്താരം എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് വിഷ്ണുപ്രിയ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress vishnupriya blessed with a baby boy