ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് വിൻസി അലോഷ്യസ്. ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണിപ്പോൾ താരം. ചിത്രത്തിൽ കന്യാസ്ത്രീ വേഷത്തിലാണ് വിൻസി എത്തുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ വിൻസി അധികം ഫൊട്ടൊഷൂട്ട് ചിത്രങ്ങളൊന്നും പങ്കുവയ്ക്കാറില്ല. സ്റ്റൈലിഷ് ലുക്കിലുള്ള വിൻസിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ടോംബോയിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. :ഇരയാകാനല്ല മറിച്ച് സ്വന്തം കാലിൽ നിൽക്കാനാണ് ഒരു സ്ത്രീയെ പഠിപ്പിക്കേണ്ടത്” എന്നാണ് ചിത്രത്തിനു വിൻസി നൽകിയ അടികുറിപ്പ്. അരുൺ പയ്യടിമീതൽ ആണ് ചിത്രങ്ങൾ പകർത്തിയത്.
2019ൽ പുറത്തിറങ്ങിയ ‘വികൃതി’ എന്ന ചിത്രത്തിലൂടെയാണ് വിൻസി സിനിമാലോകത്തെത്തുന്നത്. ‘കനകം കാമിനി കലഹം’, ‘ഭീമന്റെ വഴി’, ‘ജന ഗണ മന’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്‌തു. ‘രേഖ’ ആണ് വിൻസിയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. ഫെബ്രവരി 11 ന് റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്.