/indian-express-malayalam/media/media_files/uploads/2022/01/vidya-balan-and-manju-warrier.jpg)
അഭിനയവും ശക്തമായ കഥാപാത്രങ്ങൾകൊണ്ടും പ്രേക്ഷകരെ എന്നും വിസ്‌മയിപ്പിച്ച നടിയാണ് വിദ്യാ ബാലൻ. താരത്തിന്റെ ജന്മദിനമാണ് ജനുവരി മൂന്ന്. നിരവധി പേരാണ് വിദ്യാബാലന് ജന്മദിനത്തിൽ ആശംസകൾ അറിയിച്ചത്.
മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരും വിദ്യാ ബാലന് ജന്മദിനാശംസകൾ നേർന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മഞ്ജു വാര്യർ ആശംസ നേർന്നത്.
"ജന്മദിനാശംസകൾ വിദ്യ ബാലൻ. നിങ്ങൾ ഇപ്പോഴുള്ളതുപോലെ എന്നും അടിപൊളിയായി തുടരട്ടെ. ഒരു ആരാധകയെന്ന നിലയിൽ കുറേ സ്നേഹം," മഞ്ജു വാര്യർ കുറിച്ചു.
'ഷേർണി' ആണ് വിദ്യ ബാലന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. 2021 ജൂൺ 18നാണ് ചിത്രം റിലീസ് ചെയ്‌തത്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വിദ്യാ ബാലന്റെ 'ഷേർണി'ക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. ചിത്രത്തിൽ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥയായിട്ടാണ് വിദ്യ എത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us