നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണി വിവാഹിതയാവുന്നു. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യ ഹോങ്കോങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.

എന്‍ജിനിയറിങ്ങ് വിദ്യാർത്ഥിയായിരിക്കെയാണ് ‘ഡോക്ടര്‍ ലവ്’ (2011) എന്ന ചിത്രത്തിലൂടെ വിദ്യ അഭിനയത്തിലേക്കെത്തുന്നത്. ആ വർഷം മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നെങ്കിലും അഭിനയത്തിൽ വിദ്യ അത്ര സജീവമല്ലായിരുന്നു. ഡാൻസർ കൂടിയായ വിദ്യ സഹോദരി ദിവ്യ ഉണ്ണിയ്‌ക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സജീവമായി പങ്കെടുത്തിരുന്നു. ‘ത്രിജി തേർഡ് ജനറേഷൻ’ എന്നൊരു ചിത്രത്തിലും വിദ്യ അഭിനയിച്ചിരുന്നു. ചില ടെലിവിഷൻ ഷോകളുടെ അവതാരകയായും വിദ്യ ഉണ്ണി പ്രവർത്തിച്ചിരുന്നു.

Read more: പുതുജീവിതത്തിനു അനുഗ്രഹം തേടി ദിവ്യാ ഉണ്ണിയെത്തി

വിദ്യയുടെ പ്രീവെഡ്ഡിംഗ് ഷൂട്ടും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചിത്രങ്ങൾ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook