ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്. കൊച്ചിയില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്.

ചിത്രങ്ങള്‍: കോക്കനട്ട് വെഡ്ഡിങ് സിനിമാസ്

അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങിന് എത്തിയത്. ചുരുക്കം ചില സിനിമാ പ്രവര്‍ത്തകരും ചടങ്ങിനെത്തി. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ.ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ ചലച്ചിത്ര രം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്. എന്നാല്‍ പിന്നീട് മറ്റി സിനിമകളിലൊന്നും വിദ്യ അഭിനയിച്ചില്ല.

ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയായ വിദ്യ ജോലി സംബന്ധമായ തിരക്കുകള്‍ കാരണമാണ് സിനിമയില്‍ നിന്നും വിട്ടുനിന്നത്. ദിവ്യ ഉണ്ണി അഭിനയരംഗത്തെത്തി ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു വിദ്യയുടെ കടന്നുവരവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook