20 ദിവസം കൊണ്ട് 6 കിലോ കുറച്ച കഥ; തന്റെ ഫിറ്റ്നസ്സ് രഹസ്യവുമായി വീണ നായർ

തന്റെ ഫിറ്റ്നസ്സ് വിശേഷങ്ങളുമായി വീണ നായർ

Veena Nair, Veena Nair photos, Veena Nair actress, Veena Nair video, fitness, workout, intermittent fasting, weight loss, weight loss tips at home, how to lose weight, weight loss diet, quick weight loss diet plan

കോവിഡ്, ജോലിയേയും സ്വൈര്യവിഹാരത്തെയുമെല്ലാം നെഗറ്റീവ് ആയി ബാധിച്ചുവെങ്കിലും പോസിറ്റീവ് ചിന്തകളോടെയും പ്രതീക്ഷയോടെയും ജീവിതത്തെ നോക്കി കാണാൻ ശ്രമിക്കുകയാണ് ഓരോരുത്തരും. കോവിഡ് കാലം ഫലപ്രദമായി ഉപയോഗിക്കുന്നവരും ഏറെയാണ്. നടി വീണ നായർക്കും അത്തരത്തിലൊരു കഥയാണ് പറയാനുള്ളത്. കോവിഡ് കാലത്ത് ഷൂട്ടിംഗുകളൊന്നുമില്ലാതെ വീണുകിട്ടിയ ദിവസങ്ങൾ ഫിറ്റ്നസ്സിനായി മാറ്റി വച്ചിരിക്കുകയാണ് വീണ. 20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ച വിശേഷങ്ങളാണ് വീണ പറയുന്നത്.

ബിഗ് ബോസ് സീസൺ രണ്ടിലെ ആക്റ്റീവായ മത്സരാർഥികളിൽ ഒരാളായിരുന്നു വീണ നായർ. ഓട്ടൻതുള്ളലും പാട്ടും നൃത്തവുമൊക്കെയായി ബിഗ് ബോസ് വീടിനെ ആക്റ്റീവ് ആക്കിയ മത്സരാർഥികളിൽ ഒരാൾ.

കുട്ടിക്കാലം മുതൽ നൃത്തം പരിശീലിക്കുന്ന വീണ സ്കൂൾ കാലത്ത് കേരള സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഏഷ്യാനെറ്റിലെ ‘എന്റെ മകൾ’ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.                          

പിന്നീട് ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെൽക്കം റ്റു സെൻട്രൽ ജയിൽ’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാൻ പ്രകാശൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചു.

ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി (ആർജെ അമൻ) ആണ് വീണയുടെ ഭർത്താവ്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ.

Read more: ഇഷ്ടമുള്ളതെല്ലാം കഴിച്ചിരുന്നു; അരുൺ ഗോപി ‘ഫിറ്റായ’ കഥ

ലോക്ക്ഡൗൺ കാലത്ത് കൃത്യമായ വ്യായാമവും ഡയറ്റും പിൻതുടർന്ന് സംവിധായകൻ അരുൺ ഗോപിയും ഗംഭീര ട്രാൻസ്ഫോർമേഷൻ നടത്തിയിരുന്നു. ആറുമാസം കൊണ്ട് 21 കിലോ ശരീരഭാരമാണ് അരുൺ ഗോപി കുറച്ചത്.

“ലോക്ക്ഡൗൺ സമയത്ത് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞാനാണെങ്കിൽ വെയിറ്റ് കൂടിക്കൂടി 108 കിലോയായി. ശരീരഭാരം കാരണം എനിക്ക് തന്നെ മൊത്തത്തിൽ ഒരു ബുദ്ധിമുട്ട് തോന്നി തുടങ്ങിയിരുന്നു. വേറെ പണിയൊന്നുമില്ലല്ലോ, വെറുതെയിരിക്കുകയല്ലേ എന്നാൽ ഒരു ഡയറ്റ് എടുക്കാം എന്നു വിചാരിച്ചത് അങ്ങനെയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ മാസം ആദ്യത്തിലാണ് വ്യായാമം ചെയ്തു തുടങ്ങുന്നത്.” അരുൺ ഗോപി ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

“ഞാൻ നല്ല ഭക്ഷണപ്രിയനാണ്. അതുകൊണ്ടുതന്നെ ഒരു വിധത്തിലുള്ള ഡയറ്റും എനിക്ക് ഓക്കെ ആവില്ല. കീറ്റോ ഉൾപ്പെടെ എല്ലാം ട്രൈ ചെയ്ത് പരാജയപ്പെട്ട ആളാണ്. ഇഷ്ടമുള്ള ഭക്ഷണങ്ങൾ കൺട്രോൾ ചെയ്തു കഴിച്ചുകൊണ്ടുള്ള എന്തെങ്കിലും ഡയറ്റ് മാത്രമേ എനിക്ക് ഓക്കെ ആവൂ എന്ന് തോന്നി. അങ്ങനെ, നമ്മുടെ ജഗതി ചേട്ടൻ പറയുന്നതുപോലെ ഒടുക്കം ഞാൻ തന്നെ സ്വയം ഡെവലപ്പ് ചെയ്തൊരു ഡയറ്റ് പ്ലാൻ പരീക്ഷിക്കുകയായിരുന്നു, അത് വിജയിച്ചു.” ചിരിയോടെ അരുൺ പറഞ്ഞു.

ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിങ് (ഇടവിട്ടുള്ള ഉപവാസ രീതി) ആണ് അരുൺ പരീക്ഷിച്ചത്. രാവിലെ ബ്രേക്ക് ഫാസ്റ്റ്, ഉച്ചയ്ക്ക് ലഞ്ച് എന്നിവ കഴിക്കും. വൈകിട്ട് മൂന്നര- നാലു മണിയോടെ ഡിന്നർ കഴിച്ച് നിർത്തും. പിന്നെ പിറ്റേദിവസം രാവിലെയെ ഭക്ഷണം കഴിക്കൂ. ദിവസവും നിർബന്ധമായും നാല് ലിറ്റർ വെള്ളം കുടിക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ചെയ്തില്ല. വീട്ടിൽ തന്നെ ആയതുകൊണ്ട് ഡയറ്റ് കൃത്യമായി പിൻതുടരുക എളുപ്പമായിരുന്നുവെന്നും അരുൺ പറയുന്നു.

“എന്നെ കൊണ്ട് ഒരിക്കലും ഇതൊക്കെ പറ്റുമെന്ന് പ്രതീക്ഷിച്ചതേയില്ല. ശരീരഭാരം നൂറു കടന്നിട്ട് ആറു വർഷത്തിലേറെയായിരുന്നു. ഓരോ തവണയും ഷർട്ട് എടുക്കാൻ പോവുമ്പോൾ സൈസ് കൂടികൂടി വരികയല്ലാതെ കുറയുന്ന ലക്ഷണമേ ഉണ്ടായിരുന്നില്ല. ഇപ്പോൾ പഴയ ഷർട്ടുകളെല്ലാം മാറ്റി, ഡബ്ബിൾ എക്സൽ ആയിരുന്ന ഞാൻ ലാർജിലേക്കു വന്നു.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress veena nair makeover workout fitness diet video

Next Story
പാട്ടും പാടി അഹാനയുടെ ഡ്രൈവിങ്, ലോക്ക്ഡൗൺ സമയത്ത് എങ്ങോട്ടേക്കെന്ന് ആരാധകർahaana krishna,actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com