scorecardresearch
Latest News

മാലിദ്വീപിന്റെ സൗന്ദര്യം ആസ്വദിച്ച് വേദിക; ചിത്രങ്ങൾ

മാലിദ്വീപിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളുമായി വേദിക

Vedhika, Vedhika latest

ശൃഗാരവേലന്‍, കസിന്‍സ്, ജെയിംസ് ആന്‍ഡ് ആലീസ് എന്നീ ചിത്രങ്ങിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വേദിക. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമെ മലയാളത്തില്‍ ചെയ്തിട്ടുളളൂവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാന്‍ വേദികയ്ക്ക് സാധിച്ചു. തെന്നിന്ത്യന്‍ നടിമാരില്‍ മുന്‍നിരയില്‍ തന്നെ വേദികയുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ആക്റ്റിവായ വേദികയുടെ മാലിദ്വീപ് യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.’ പ്രകൃതിയുമായുളള സംവാദങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

സുജിത്ത് വാസുദേവ് സംവിധാനം നിര്‍വ്വഹിച്ച ‘ ജെയിംസ് ആന്‍ഡ് ആലീസ്’ ആണ് വേദിക മലയാളത്തില്‍ അവസാനമായി ചെയ്ത ചിത്രം. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ വേദികയുടെ നായകൻ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress vedhika latest photoshoot in maldives goes viral