Latest News

വാണി വിശ്വനാഥ് വീണ്ടും അഭിനയത്തിലേക്ക്; നായകൻ ബാബുരാജ്

ഏഴു വർഷങ്ങൾക്ക് ശേഷമാണ് വാണി ഒരു മലയാളസിനിമയിൽ അഭിനയിക്കുന്നത്

Vani Viswanath, Vani Viswanath comeback movie, Vani Viswanath photos, Vani Viswanath latest movie, Baburaj, Vani viswanath Baburaj photos, വാണി വിശ്വനാഥ്, ബാബുരാജ്

ഏഴു വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ആക്ഷൻ റാണി വാണി വിശ്വനാഥ്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വാണിയുടെ മടങ്ങി വരവ്. ഒരിടവേളയ്ക്ക് ശേഷം വാണി വീണ്ടുമെത്തുമ്പോൾ ചിത്രത്തിൽ നായകനാവുന്നത് ഭർത്താവും നടനുമായ ബാബുരാജ് തന്നെയാണ്.

തേർഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം ഒരു ക്രൈം തില്ലറാണ്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്നു. ജിതിൻ ജിത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ് മോഹനാണ്. ചായാഗ്രഹണം ഷിനോയ് ഗോപിനാഥ് നിർവഹിക്കുന്നു. സംഗീതം നിർവഹിക്കുന്നത് വിഷ്ണു മോഹൻ സിതാരയാണ്.പ്രോജക്ട് ഡിസൈനർ സച്ചിന്‍ കെ ഐബക്ക്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ്.

ജഗദീഷ്, സുധീർ കരമന, അബൂസലീം, ഷമ്മി തിലകൻ, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവർമ്മ തുടങ്ങിയവർ ചിത്രത്തിൽ ‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും.

2014 ൽ റിലീസ് ചെയ്ത മാന്നാർ മത്തായി സ്പീക്കിംഗ് -2 ആണ് വാണി അഭിനയിച്ച അവസാനമലയാള സിനിമ . 2000-ത്തിൽ പുറത്തിറങ്ങിയ സൂസന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് വാണി വിശ്വനാഥിന് രണ്ടാമത്തെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു.


മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് വാണി. ദി കിംഗ്‌, ഇൻഡിപ്പെൻഡൻസ്, മാന്നാർമത്തായി സ്പീക്കിങ്ങ് തുടങ്ങിയ സിനിമകളിലെ വാണിയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. നടനും സംവിധായകനുമായ ബാബുരാജുമായി 2002ൽ ആയിരുന്നു വാണിയുടെ വിവാഹം. ആർച്ച, അദ്രി എന്നിവരാണ് മക്കള്‍.

Read more: എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ; വാണിയ്‌ക്കൊപ്പം ബാബുരാജ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress vani viswanaths comeback to mollywood

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com