ജൂൺ എന്ന ചിത്രത്തിലെ ‘മൊട്ടച്ചി’ എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ല. നടി വൈഷ്ണവി വേണുഗോപാലിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാക്കിയ കഥാപാത്രമായിരുന്നു അത്. ജീവിതത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വൈഷ്ണവി ഇപ്പോൾ.
ഒരു ഫൊട്ടോഷൂട്ടിനിടെ പ്രിയ സുഹൃത്ത് രാഘവ് നന്ദകുമാർ തന്നെ പ്രെപ്പോസ് ചെയ്ത സന്തോഷമാണ് വൈഷ്ണവി പങ്കുവയ്ക്കുന്നത്. “ഫൊട്ടോഷൂട്ട് പെട്ടെന്ന് ‘വിൽ യു മാരി മി’ നിമിഷങ്ങളായി മാറിയാൽ എന്ത് സംഭവിക്കും? ഞാൻ യെസ് പറഞ്ഞു,” വീഡിയോ ഷെയർ ചെയ്ത് വൈഷ്ണവി കുറിക്കുന്നു.
ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ (2018) ആയിരുന്നു വൈഷ്ണവിയുടെ അരങ്ങേറ്റചിത്രം. പിന്നീട് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.