Latest News

ചെന്നൈയിലെ വീടും തോട്ടവും പരിചയപ്പെടുത്തി ഉർവ്വശി; വീഡിയോ

മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും നിറയെ പച്ചക്കറികളും ഉർവ്വശി വീട്ടിൽ നട്ടു വളർത്തിയിട്ടുണ്ട്

urvasi, actress, ie malayalam

ചെന്നൈയിലെ തന്റെ വീടും ഫലവൃക്ഷ തോട്ടവും ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് ഉർവ്വശി. ഉർവ്വശിയുടെ വീടും ചുറ്റുപാടും കണ്ടാൽ ചെന്നൈ നഗരത്തിലാണെന്ന് തോന്നില്ല. കേരളത്തിലെ ഏതോ നാട്ടിൻ പ്രദേശത്തെ വീടാണെന്നേ തോന്നൂ. മലയാളികളുടെ വീടുകളിൽ പൊതുവേ കാണുന്ന മാവ്, പ്ലാവ് ഒക്കെ ചെന്നൈയിലെ വീട്ടിൽ ഉർവ്വശി നട്ടു വളർത്തിയിട്ടുണ്ട്.

മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും നിറയെ പച്ചക്കറികളും ഉർവ്വശി വീട്ടിൽ നട്ടു വളർത്തിയിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടുവളർത്താറുണ്ടെന്ന് ഉർവ്വശി പറയുന്നു. വീട്ടിൽ സ്ഥലമില്ലെന്നു കരുതി ആരും പച്ചക്കറികൾ നട്ടുവളർത്താതിരിക്കരുതെന്നും പ്ലാസ്റ്റിക് കവറിലോ പഴയ പാത്രമോ പ്ലാസ്റ്റിക് ബോട്ടിലോ മുട്ടയുടെ തോടോ എന്തുമാകട്ടെ അതിൽ പച്ചക്കറികൾ നട്ടു വളർത്താൻ ശ്രമിക്കണമെന്നും താരം പറയുന്നു.

Read More: മെൻസ്ട്രൽ കപ്പ് എങ്ങനെ ഉപയോഗിക്കാം; അഹാന പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ചു കാര്യങ്ങൾ

നാലു പതിറ്റാണ്ടുകളിലേറെയായി അഭിനയത്തിൽ സജീവമായി നിൽക്കുന്ന നടിയാണ് ഉർവ്വശി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഉർവ്വശിയുടേതായി എത്തിയ പുത്തം പുതുകാലൈ, മൂക്കുത്തി അമ്മൻ, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം വലിയരീതിയിൽ ശ്രദ്ധപിടിച്ചു നേടിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress urvasi home garden in chennai521920

Next Story
ഹാപ്പിയല്ലേ?; ‘ലൂക്ക’യ്ക്ക് അഹാനയുടെ കത്ത്Ahaana Krishna, അഹാന കൃഷ്ണ, Ahaana Krishna photos, Ahaana Krishna luca, Luca movie, Luca movie memories, Luca 2nd anniversary
The moderation of comments is automated and not cleared manually by malayalam.indianexpress.com