/indian-express-malayalam/media/media_files/uploads/2023/09/urvashi-Home.jpg)
Watch Urvashi Home Tour Video
മലയാള സിനിമ മദ്രാസിൽ നിന്നും കൊച്ചിയിലേക്കു അതിന്റെ തട്ടകം മാറിയിട്ടും ഇപ്പോഴും ചെന്നൈയിൽ തന്നെ താമസമാക്കിയ നടിമാരിൽ ഒരാളാണ് ഉർവശി. ചെന്നൈയിൽ ആണെങ്കിലും കേരള തനിമയുള്ള വീട്ടിലാണ് ഉർവശിയുടെയും കുടുംബത്തിന്റെയും താമസം. പടിപ്പുരയും ചാരുപ്പടിയും വീടിനു ചുറ്റും പച്ചപ്പും കിണറുമൊക്കെയായി കേരളത്തെ ഓർമിപ്പിക്കുന്നതാണ് താരത്തിന്റെ വീട്.
മാവ്, പ്ലാവ്, നെല്ലി, പപ്പായ, മാതളം, നാരകം, പേരക്ക എന്നിങ്ങനെ ഫലവൃക്ഷങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ വീടു കണ്ടാൽ ചെന്നൈ നഗരത്തിലാണെന്ന് തോന്നില്ല, പകരം കേരളത്തിലെ ഏതോ നാട്ടിൻ പ്രദേശത്തെ വീടാണെന്നേ തോന്നൂ.
ഉർവശിയുടെ ഹോം ടൂർ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കൃഷിയിലും താൽപ്പര്യമുള്ളയാളാണ് ഉർവശി. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടുവളർത്താറുണ്ടെന്ന് ഉർവ്വശി പറയുന്നു. വീട്ടിൽ സ്ഥലമില്ലെന്നു കരുതി ആരും പച്ചക്കറികൾ നട്ടുവളർത്താതിരിക്കരുതെന്നും പ്ലാസ്റ്റിക് കവറിലോ പഴയ പാത്രമോ പ്ലാസ്റ്റിക് ബോട്ടിലോ മുട്ടയുടെ തോടോ എന്തുമാകട്ടെ അതിൽ പച്ചക്കറികൾ നട്ടു വളർത്താൻ ശ്രമിക്കണമെന്നും താരം പറയുന്നു.
നാലു പതിറ്റാണ്ടുകളിലേറെയായി അഭിനയത്തിൽ സജീവമായി നിൽക്കുന്ന നടിയാണ് ഉർവ്വശി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത റാണിയാണ് ഉർവശിയുടേതായി അവസാനം റിലീസിനെത്തിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us