തെന്നിന്ത്യൻ സുന്ദരി തൃഷയ്ക്ക് കൈനിറയെ ചിത്രമാണ്. തമിഴിൽ സതുരംഗവേട്ട 2, മോഹിനി, 96 എന്നീ ചിത്രങ്ങളുടെ തിരക്കുകളിലാണ് തൃഷ. മലയാളത്തിലും ഹേ ജൂഡ് എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. താരത്തിന്റെ ഇപ്പോഴത്തെ പ്രേമം ബോക്സിങ്ങിനോടാണ്. ബോക്സിങ് പരിശീലനത്തിന്റെ വിഡിയോ തൃഷ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.

തൃഷയുടെയും നിര്‍മാതാവും ബിസിനസുകാരനുമായ വരുണ്‍മാന്യനുടെയും വിവാഹ നിശ്ചയവും പിന്നീടുണ്ടായ പ്രണയത്തകർച്ചയും വലിയ വാർത്തയായിരുന്നു. ഇതിനുപിന്നാലെ തൃഷ ഇനി വിവാഹം കഴിക്കില്ലെന്ന് തീരുമാനം എടുത്തതായും വാർത്തകൾ പരന്നു. എന്നാൽ ഒരു വർഷത്തിനുശേഷം വിവാഹം മുടങ്ങാനുളള കാരണവും തൃഷ വെളിപ്പെടുത്തി.

‘വിവാഹത്തിന് ശേഷം അഭിനയം നിർത്തണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ആളാണ് ഞാൻ, സിനിമയാണ് എല്ലാം. നായികയുടെ വേഷം കിട്ടിയില്ലെങ്കിൽ കൂടി സഹതാരങ്ങളുടെ വേഷം ചെയ്യാനും തയ്യാറാണ്. സിനിമ ചെയ്ത് മരണമടയുകയാണ് ആഗ്രഹവു’മെന്നായിരുന്നു കൊടി സിനിമയുടെ വിജയാഘോഷ ചടങ്ങിനിടെ തൃഷ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ