/indian-express-malayalam/media/media_files/2025/11/24/swasika-bali-2025-11-24-12-31-20.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. കഴിഞ്ഞ വർഷമായിരുന്നു സ്വാസികയും നടനും മോഡലുമായ പ്രേം ജേക്കബും തമ്മിലുള്ള വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
ബാലിയിലേക്ക് നടത്തിയ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സ്വാസിക ഇപ്പോൾ. തീർത്ഥ എംപുൾ സന്ദർശിച്ച അനുഭവവും സ്വാസിക ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചു.
Also Read: IFFI 2025: സ്വപ്നങ്ങളിലെ ബലൂണുകളും യാഥാർത്ഥ്യത്തിലെ മീൻ ഗന്ധവും! 'ഹാപ്പി ബർത്ത്ഡേ' പറയുന്നത്
"ബാലിയിലെ ആചാരങ്ങൾ വ്യത്യസ്തമായ അനുഭവം നൽകുന്നു, കാരണം നമുക്കെല്ലാവർക്കും ഇത്തരത്തിലുള്ള ഒരാത്മീയ ബന്ധം ആവശ്യമാണ്. ഇത്തവണ, ഞങ്ങൾ തീർത്ഥ എംപുൾ സന്ദർശിച്ചു. ഇത് ഞങ്ങൾക്ക് മറക്കാനാവാത്തതും അർത്ഥവത്തുമായ അനുഭവമായിരുന്നു," സ്വാസിക കുറിച്ചു.
Also Read: മാധവന്റെ അനിയന്മാർക്ക് പേരിട്ടു; ഇരട്ടകുട്ടികളുടെ പേരു വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ
ബാലിയിലെ ഏറ്റവും തിരക്കേറിയ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ് ഹേ പുര തീർത്ഥ എംപുൾ. ബാലിനീസ് ഹിന്ദു സമൂഹം ഇവിടം പവിത്രമായി കണക്കാക്കുന്നു. ഇന്ദ്രൻ നിർമ്മിച്ചതായി അറിയപ്പെടുന്ന നിരവധി പുണ്യ നീരുറവകൾ ഈ ക്ഷേത്രത്തിലുണ്ട്, അവയിൽ കുളിക്കുന്നവർ ശുദ്ധീകരിക്കപ്പെടും എന്നാണ് വിശ്വാസം. തീർത്ഥ എമ്പുൽ ജലത്തിന്റെ ദേവനായ വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നു. ഭൂമിയിൽ നിന്ന് കുതിച്ചുയരുന്ന വെള്ളം എന്നാണ് ഈ പേരിന്റെ അർത്ഥം, അതുകൊണ്ടാണ് പുര തീർത്ഥ എംപുൾ പുണ്യ നീരുറവയായി കണക്കാക്കപ്പെടുന്നത്. ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നിവരുടെ ആരാധനാലയങ്ങളും ഇന്ദ്രന് വേണ്ടിയുള്ള ഒരു ആരാധനാലയവും ഈ ക്ഷേത്രത്തിലുണ്ട്.
മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലായത്. 2024 ജനുവരിയിൽ കൊച്ചി ചെറായിയിലെ ബീച്ച് റിസോർട്ടിൽ വച്ചു നടന്ന ഇന്റിമേറ്റ് വെഡ്ഡിംഗിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു.
വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെയാണ് സ്വാസിക മലയാളത്തിലെത്തിയത്. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയെല്ലാം സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 'വാസന്തി' എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.
സിനിമയ്‌ക്കൊപ്പം തന്നെ സീരിയലുകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.
Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us