scorecardresearch

ഇഷ്ടവാഹനം സ്വന്തമാക്കി സ്വാസിക

ടാറ്റ ഹാരിയറാണ് സ്വാസിക സ്വന്തമാക്കിയിരിക്കുന്നത്

swasika, tata harrier, tata harrier price

ഇഷ്ടവാഹനം സ്വന്തമാക്കി നടിയും നർത്തകിയുമായ സ്വാസിക വിജയ്. ടാറ്റ ഹാരിയർ എന്ന എസ് യുവിയാണ് സ്വാസിക സ്വന്തമാക്കിയിരിക്കുന്നത്. ഹരിയറിന്റെ എക്സ് ടി എ പ്ലസ് ഡാർക്ക് എഡിഷൻ മോഡലാണ് സ്വാസിക വാങ്ങിയത്. 19.75 ലക്ഷം രൂപയാണ് അറ്റ്‌ലസ് ബ്ലാക്ക് നിറത്തിലുള്ള ഈ ഹാരിയറിന്റെ എക്സ് ഷോറൂം വില.

“ജീവിതത്തിൽ എല്ലാം മറ്റെവിടെയോ ആണ്, നമ്മൾ കാറുമായി അവിടെ എത്തുന്നു. അതിനാൽ ആഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് മറ്റൊന്ന് കൂടി ഇതാ സഫലമായിരിക്കുന്നു, ആഗ്രഹിച്ച കാർ സ്വന്തമാക്കിയിരിക്കുന്നു,” ഹാരിയർ ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സ്വാസിക കുറിച്ചു.

റിമി, രചന നാരായണൻകുട്ടി, മുക്ത തുടങ്ങിയവർ സ്വാസികയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.

Read more: ഒരു സംഭവമായി തിരിച്ചുവരാം എന്നോർത്താണ് ഞാൻ ചെന്നൈയിലേക്ക് വണ്ടികയറിയത്; സ്വാസികയുടെ കഥ

സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.

‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ്.

നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസിക ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. സിനിമയ്ക്ക് ഒപ്പം തന്നെ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിയാണ് സ്വാസിക. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress swasika bought new tata harrier price