നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി. ഭർത്താവ് വിപിൻ സുധാകറാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വിവാഹ മോചിതരായെന്നും ഇനി ഞങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കുമെന്നും വിപിൻ ഫെയ്സ്ബുക്കിൽ എഴുതിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അവസാന സെൽഫി എന്നു പറഞ്ഞ് ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സുരഭിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഭർത്താവുമായി താരം ഏറെ നാളായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇതിനോടൊന്നും സുരഭി പ്രതികരിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് വിവാഹമോചിതരായ വിവരം അറിയിച്ച് വിപിൻ രംഗത്തെത്തിയത്.

2014 ലായിരുന്നു വിപിൻ സുധാകറുമായുളള സുരഭിയുടെ വിവാഹം. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സുരഭിക്ക് ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ