scorecardresearch

മലയാളിമങ്കയായി അണിഞ്ഞൊരുങ്ങി സുചിത്ര; ചിത്രങ്ങള്‍

സിനിമയിൽനിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മലയാളി മറക്കാത്ത നടിയാണ് സുചിത്ര

മലയാളിമങ്കയായി അണിഞ്ഞൊരുങ്ങി സുചിത്ര; ചിത്രങ്ങള്‍

സിനിമയിൽനിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സുചിത്ര എന്ന നടിയെ മലയാളികൾ മറന്നിട്ടില്ല. ബാലതാരമായെത്തി, പിന്നീട് ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നടിയാണ് സുചിത്ര.  80-90 കാലഘട്ടത്തിൽ വിജയചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്ന ഈ താരം.

വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിലാണ് താമസം. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സുചിത്ര. ഓണാഘോഷത്തിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് സുചിത്ര ഇപ്പോൾ.

കേരളത്തിലല്ല സ്ഥിര താമസമെങ്കിലും ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് സുചിത്ര. ശാലീന സുന്ദരിയായി കേരളീയ വേഷം അണിഞ്ഞു നില്‍ക്കുന്ന സുചിത്രയുടെ സൗന്ദര്യത്തെ വര്‍ണിച്ചുകൊണ്ടുളള ആരാധക കമന്റുകള്‍ പോസ്റ്റിനു താഴെ നിറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനൊപ്പമുളള ചിത്രവും സുചിത്ര ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

1978ൽ ആരവം എന്ന സിനിമയിലൂടെ ബാലതാരമായാണ് സുചിത്ര വെളളിത്തിരയിലെത്തിയത്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ ആണ് ഭർത്താവും പൈലറ്റുമായ മുരളിക്കും മകൾ നേഹയ്ക്കുമൊപ്പം 17 വർഷമായി സുചിത്രയുടെ താമസം. സോഫ്റ്റ്‌വെയര്‍ എൻജിനിയറായി ജോലി ചെയ്യുന്നുമുണ്ട് താരം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress suchitra shares onam photos