‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന സിനിമയിലൂടെ എത്തി, മറ്റനേകം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നടിയാണ് സുചിത്ര.  വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിൽ ഭർത്താവ് മുരളി, മകൾ നേഹ എന്നിവരോടൊപ്പം താമസിക്കുന്നു.  അവിടെ സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുന്നു

കേരളത്തിൽ നിന്നും മാറിയാണ് നിൽക്കുന്നത് എങ്കിലും മലയാളവും മലയാള സിനിമയും തന്റെ മനസ്സിലുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് സുചിത്ര.  ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിലാണ് അവർ മനസ്സു തുറന്നത്.

“ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും, ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്.  എന്റെ സഹോദരൻ ദീപു കരുണാകരൻ സംവിധാന ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്.  പക്ഷേ നടന്നില്ല.”

സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ‘ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ’ എന്നും സുചിത്ര അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

“മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്.  ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്.  അത് കൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ.”

Read Here: Mohanlal Wedding Video: മോഹന്‍ലാലിന്റെ വിവാഹത്തിനെത്തിയ താരങ്ങള്‍: ഫ്ലാഷ്ബാക്ക്, വീഡിയോ

അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ ആണ് ഭർത്താവും പൈലറ്റുമായ മുരളിക്കും മകൾ നേഹയ്ക്കുമൊപ്പം 17 വർഷമായി സുചിത്രയുടെ താമസം. അമേരിക്കയിലാണ് താമസമെങ്കിലും തിയേറ്ററിൽ പോയി മലയാളസിനിമകൾ കണ്ടും സിനിമയിലെ പഴയ സൗഹൃദങ്ങൾ പുതുക്കിയുമൊക്കെ സിനിമയുമായുള്ള ബന്ധം നിലനിർത്തുന്നുണ്ട് സുചിത്ര. സമൂഹമാധ്യമങ്ങളിലും ഏറെ സജീവയാണ് 80-90 കാലഘട്ടത്തിൽ വിജയചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്ന ഈ താരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook