Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

പണ്ട് പണ്ടൊരു കാലത്ത്; പഴയ ചിത്രം പങ്കു വച്ച് സുചിത്ര, നിങ്ങളെ മിസ് ചെയ്യുന്നു എന്ന് ആരാധകർ

വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിലാണ് താമസം

suchitra, suchitra photos, malayalam old actress suchitra, സുചിത്ര, suchithra instagram

സിനിമയിൽനിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സുചിത്ര എന്ന നടിയെ മലയാളികൾ മറന്നിട്ടില്ല. ബാലതാരമായെത്തി, പിന്നീട് ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നടിയാണ് സുചിത്ര.  80-90 കാലഘട്ടത്തിൽ വിജയചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്ന ഈ താരം. വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിലാണ് താമസം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സുചിത്ര പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഓർമകളിൽ നിന്നും…. നമ്പർ 20 മദ്രാസ് മെയിൽ കാലത്തെ ചിത്രം, എന്റെ ആദ്യത്തെ കവർപേജുകളിലൊന്ന്,” എന്നാണ് സുചിത്ര കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Suchitra (@suchitramurali)

1978ൽ ആരവം എന്ന സിനിമയിലൂടെ ബാലതാരമായാണ് സുചിത്ര വെളളിത്തിരയിലെത്തിയത്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ ആണ് ഭർത്താവും പൈലറ്റുമായ മുരളിക്കും മകൾ നേഹയ്ക്കുമൊപ്പം 17 വർഷമായി സുചിത്രയുടെ താമസം. സോഫ്റ്റ്‌വെയര്‍ എൻജിനിയറായി ജോലി ചെയ്യുന്നുമുണ്ട് താരം.

അമേരിക്കയിലാണ് താമസമെങ്കിലും തിയേറ്ററിൽ പോയി മലയാളസിനിമകൾ കണ്ടും സിനിമയിലെ പഴയ സൗഹൃദങ്ങൾ പുതുക്കിയുമൊക്കെ സിനിമയുമായുള്ള ബന്ധം നിലനിർത്തുന്നുണ്ട് സുചിത്ര. സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ‘ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ’ എന്ന് അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സുചിത്ര വ്യക്തമാക്കിയിരുന്നു.

“ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും, ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്.  എന്റെ സഹോദരൻ ദീപു കരുണാകരൻ സംവിധാന ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്.  പക്ഷേ നടന്നില്ല. മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്.  ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്.  അത് കൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ,” എന്നാണ് സുചിത്ര അന്ന് പറഞ്ഞത്.

Read Here: Mohanlal Wedding Video: മോഹന്‍ലാലിന്റെ വിവാഹത്തിനെത്തിയ താരങ്ങള്‍: ഫ്ലാഷ്ബാക്ക്, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress suchithra old photos during no 20 madras mail movie times

Next Story
അങ്ങ് ഹോളിവുഡിൽ എത്തും വരെ, ഇതൊക്കെ കൊണ്ട് സമാധാനപ്പെടാംAhaana Krishna, Ahaana Krishna latest photos, ahaana krishna nimisha ravi photos, Ahaana Krishna photos, Ahaana Krishna videos, Ahaana Krishna Covid positive, കോവിഡ്, Ahaana Krishna Covid negative, കൃഷ്ണകുമാർ, അഹാന കൃഷ്ണ
The moderation of comments is automated and not cleared manually by malayalam.indianexpress.com