/indian-express-malayalam/media/media_files/C3w4EqmlGdK58Styyi1B.jpg)
മലയാളസിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശി സുബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നടിയും നർത്തകിയുമായ താര കല്യാണിന്റെ അമ്മയാണ്. നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് പേരക്കുട്ടിയാണ്.
തിരുവനന്തപുരം സ്വദേശിനിയായ സുബ്ബലക്ഷ്മി കുട്ടിക്കാലത്ത് തന്നെ സംഗീതം പരിശീലിച്ചിരുന്നു. ജവഹർ ബാലഭവനിൽ ഏകദേശം 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി. ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ഹോർലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്.
മലയാള സിനിമയുടെ പ്രിയ മുത്തശ്ശി
നർത്തകിയും അഭിനേത്രിയുമായ മകൾ താരാകല്യാണിനൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ സെറ്റിൽ എത്തിയപ്പോൾ നടൻ സിദ്ധിക്കിനെ പരിചയപ്പെട്ടു. സിദ്ധിക്ക് വഴിയാണ് 'നന്ദനം' സിനിമയിലേക്ക് എത്തിച്ചേർന്നത്.
തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകൽ എന്നിവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടിരുന്നു.
ഇപ്പോള്‍ മലയാളം കടന്നു ബോളിവുഡില്‍ വരെ എത്തിയിട്ടുണ്ട് സുബ്ബലക്ഷ്മിയമ്മ. അകാലത്തില്‍ അന്തരിച്ച യുവതാരം സുശാന്ത് സിങ് രജ്‌പുത് നായകനായ 'ദിൽ ബെച്ചാര' എന്ന ചിത്രത്തിലൂടെയായിരുന്നു സുബ്ബലക്ഷ്മിയമ്മയുടെ ഹിന്ദി അരങ്ങേറ്റം.
Read Here
- 30 വർഷം സ്നേഹമായി, കരുത്തായി നിന്ന എന്റെ സുബ്ബു പോയി: വേദനയോടെ സൗഭാഗ്യ
- മമ്മൂട്ടി ചോദിച്ചു, എന്നാല്‍ ഞാന്‍ ഡാര്‍ലിംഗ് എന്ന് വിളിച്ചോട്ടേ?; സൂപ്പര്‍സ്റ്റാറുമായുള്ള സുബ്ബലക്ഷ്മിയമ്മയുടെ 'സ്നേഹക്കഥ'
- ഞാൻ അനാഥയായി; അമ്മയുടെ വിയോഗത്തിൽ താരാ കല്യാൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us