ജയസൂര്യയുടെ നായികയായി തിളങ്ങിയ നടിയെ മനസിലായോ?

ആദ്യമായി സാരിയുടുത്തപ്പോൾ എടുത്ത ചിത്രവും ഇക്കൂട്ടത്തിലുണ്ട്. കോളേജ് സമയത്ത് പാട്ട് പാടുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്

shivada, ശിവദ, malayalam actress, instagram, ie malayalam, ഐഇ മലയാളം

ബാല്യകാല ചിത്രത്തിനൊപ്പം കോളേജ് സമയത്തെ ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക. ശിവദയാണ് തന്റെ ബാല്യകാല ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. തന്റെ കുഞ്ഞിന്റെ ആദ്യ ചിത്രവും ശിവദ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ ചിത്രവും ഗർഭകാലത്തെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ആദ്യമായി സാരിയുടുത്തപ്പോൾ എടുത്ത ചിത്രവും ഇക്കൂട്ടത്തിലുണ്ട്. കോളേജ് സമയത്ത് പാട്ട് പാടുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

shivada, ശിവദ, malayalam actress, instagram, ie malayalam, ഐഇ മലയാളം

അടുത്തിടെയായിരുന്നു ശിവദയുടെ വിവാഹ വാർഷികം. ശിവദ മനോഹരമായൊരു കുറിപ്പും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ‘എന്റെ നല്ല പാതിയുമായി പുതിയ ഒരു വർഷത്തിലേക്ക് കടക്കുകയാണ്. ഈ രണ്ട് സന്തുഷ്ടരായവർ രണ്ട് വശത്തായി നിൽക്കുന്നത് കൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും പരമാനന്ദമാണ്. സ്വർഗ്ഗം പോലെയാണ് തോന്നുന്നത്’.

 

View this post on Instagram

 

A post shared by Sshivada (@sshivadaoffcl)

 

View this post on Instagram

 

A post shared by Sshivada (@sshivadaoffcl)

എട്ടു വർഷത്തെ നീണ്ട പ്രണയത്തിനുശേഷമാണ് ശിവദയും മുരളി കൃഷ്ണയും വിവാഹിതരായത്. വിവാഹശേഷവും ശിവദ അഭിനയം തുടരുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ശിവദ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read More: കുഞ്ഞു മറിയത്തിന് ആലിയ ഭട്ടിന്റെ സർപ്രൈസ്; സന്തോഷം പങ്കുവച്ച് ദുൽഖർ

ഫാസിൽ സംവിധാനം ചെയ്ത ‘ലിവിങ് ടുഗെതർ’ ചിത്രത്തിലൂടെയാണ് ശിവദ നായികയായി അരങ്ങേറ്റം കുറിച്ചത്. ‘സു സു സുധി വാത്മീകം’, ‘ഇടി’, ‘തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലൂസിഫറിലാണ് ശിവദ അവസാനമായി വേഷമിട്ടത്. കേരള കഫേ, അച്ചായൻസ്, ശിക്കാരി ശംഭു, തുടങ്ങിയവയാണ് ശിവദ അഭിനയിച്ച മറ്റു മലയാളം സിനിമകൾ. മലയാളത്തിനു പുറമേ തമിഴ് സിനിമാ രംഗത്തും ശിവദ സജീവമാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress sshivada shares childwood photo

Next Story
പ്രേക്ഷകരെ മുൾമുനയിൽ നിർത്തി വീണ്ടും ജോർജ് കുട്ടിയും കുടുംബവും; ദൃശ്യം 2 ട്രെയിലർ എത്തിDrishyam 2 trailer, Mohanlal, Drishyam 2, Drishyam 2 Release, Drishyam 2 OTT Release, Drishyam 2 Prime, Drishyam 2 Amazon Prime, Drishyam 2 Amazon Prime Video, Drishyam 2 Amazon, Drishyam 2 Prime Video, Drishyam 2 Amazon Video, Amazon Prime Video, Amazon Prime, Amazon Video, Prime Video,മോഹൻലാൽ, ദൃശ്യം 2, Jeetu Joseph, ആമസോൺ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com