ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

സ്രിന്റയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്

Srinda, Srinda photos, Srinda latest photos, സ്രിന്ദ, ശ്രിന്ദ, Malayalam Actress Srinda, Actress Srinda, Srinda, Siju, Marriage, Photos, Videos, IE Malayalam

മലയാളത്തില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്രിന്റ. 2010ല്‍ പുറത്തിറങ്ങിയ ‘ഫോര്‍ ഫ്രണ്ട്സ്’ എന്ന ചിത്രത്തിലൂടെയാണ് സ്രിന്റ അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് ’22 ഫീമെയില്‍ കോട്ടയ’ത്തില്‍ ജിന്‍സി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടു. സ്രിന്റയുടെ കരിയറില്‍ വഴിത്തിരിവായത് 1983, ‘അന്നയും റസൂലും’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളായിരുന്നു.

സമൂഹമാധ്യമങ്ങളിൽ​ സജീവമായ സ്രിന്റ ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സാരിയിൽ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുകയാണ് സ്രിന്റ.

വിവാഹത്തിനു ശേഷമാണ് സ്രിന്റ സിനിമയിൽ എത്തിച്ചേരുന്നത്. പിന്നീട് വിവാഹബന്ധം വേർപിരിയുകയായിരുന്നു. അര്‍ഹാന്‍ എന്നൊരു മകനും സ്രിന്റയ്ക്കുണ്ട്. കഴിഞ്ഞ വർഷം സ്രിന്റ വീണ്ടും വിവാഹിതയായിരുന്നു.    

           

യുവ സംവിധായകന്‍ സിജു എസ്. ബാവയെ ആണ് സ്രിന്റ വിവാഹം കഴിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘നാളെ’ എന്ന ചിത്രം സംവിധാനം ചെയ്തത് സിജുവായിരുന്നു.

Read more: ‘വൈകിട്ടത്തെ ഫോട്ടോ രാവിലെ ഇട്ടാൽ കൊഴപ്പമുണ്ടോ’; ശ്രിന്ദയും മൈഥിലിയും അവരുടെ സന്തോഷവും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress srindaa viral photoshoot

Next Story
‘അസുരൻ’ താരം നിതീഷ് വീര അന്തരിച്ചുnithish veera, nitish veera, asuran actor nitish veera, nitish veera death
The moderation of comments is automated and not cleared manually by malayalam.indianexpress.com