scorecardresearch

Latest News

ശ്രിന്ദയെ ഫൊട്ടോഗ്രഫി പഠിപ്പിക്കുന്ന മമ്മൂട്ടി; ശ്രദ്ധനേടി ചിത്രങ്ങൾ

രണ്ടുപേരേയും വളരെ സ്റ്റൈലിഷായാണ് ചിത്രത്തിൽ കാണുന്നത്

Mammootty, Srinda

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ഫൊട്ടോഗ്രഫി. സിനിമാ ഇൻഡസ്ട്രിയിലെ പലർക്കും ഇത് അറിയാം. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ ഫൊട്ടോഗ്രഫി ഇഷ്ടം ആരാധകരുമായും താരം പങ്കുവച്ചിട്ടുണ്ട്. ക്യാമറയുമായി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകരും പലപ്പോഴും ആഘോഷമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ, അത്തരമൊരു ചിത്രമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. നടി ശ്രിന്ദയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സഹായത്തോടെ ക്യാമറയിൽ ഫൊട്ടോയെടുക്കുന്നതും അത് നോക്കുന്നതുമാണ് ചിത്രത്തിൽ. രണ്ടുപേരേയും വളരെ സ്റ്റൈലിഷായാണ് ചിത്രത്തിൽ കാണുന്നത്. പുതിയ ചിത്രമായ ‘ഭീഷ്മ പർവ്വ’ത്തിന്റെ പ്രൊമോഷൻ ഷൂട്ടിന് ഇടയിൽ എടുത്തതാണ് ചിത്രങ്ങൾ. “അമൂല്യം” എന്ന അടിക്കുറിപ്പോടെയാണ്‌ ശ്രിന്ദ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read: ‘അവരെ ട്രെയിലറിൽ കണ്ടപ്പോൾ ഇമോഷണലായി’; ലളിതയെയും നെടുമുടിയെയും കുറിച്ച് മമ്മൂട്ടി

പ്രൊമോഷൻ ചടങ്ങിനെത്തിയ നടന്മാരായ സുദേവ് നായർ, അബു സലിം എന്നിവരും മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. .

ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാമാണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

Also Read: മമ്മൂട്ടിയോട് അസൂയയില്ല, പക്ഷേ…: നദിയ മൊയ്തു പറയുന്നു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress srinda latest photos with mammootty beeshma parvam