ഡാൻസ് കോസ്റ്റ്യൂമിൽ ഒരു പറ്റം കുട്ടിനർത്തകിമാർ. അവർക്കിടയിൽ മലയാളികൾക്ക് ഏറെ പരിചിതരായ ഒരു നടിയുമുണ്ട്. മറ്റാരുമല്ല, ‘1983’ എന്ന ചിത്രത്തിൽ സച്ചിൻ തെൻഡുൽക്കറുടെ ചിത്രം നോക്കി ഇതാരുടെ ഫോട്ടോയാ ചേട്ടാ? എന്നു ചോദിക്കുന്ന തനി നാടൻ പെൺകുട്ടിയായെത്തിയ സ്രിന്റയാണ് കുട്ടിനർത്തകിമാർക്കിടയിലെ സെലബ്രിറ്റി താരം. കുട്ടിക്കാലത്തു നിന്നുള്ള സ്രിന്റയുടെ ഈ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

View this post on Instagram

#tbt

A post shared by Srindaa (@srindaa) on

കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങൾ ഏതെന്നു ചോദിച്ചാൽ സ്രിന്റ ആദ്യം പറയുകയും 1983 യിലെ സുശീലയുടെ പേരാണ്. മറ്റൊന്ന് ‘അന്നയും റസൂലും’ എന്ന ചിത്രത്തിലെ ഫാസിലയാണെന്നും സ്രിന്റ പറയും. അഭിനയത്തിനൊപ്പം മോഡലിംഗും ഫോട്ടോഷൂട്ടുകളുമൊക്കെയായി എപ്പോഴും തിരക്കിലാണ് സ്രിന്റ.

View this post on Instagram

A post shared by Srindaa (@srindaa) on

“സിനിമ ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം തന്നെ ഫൊട്ടോഷൂട്ട് ചെയ്യുമ്പോൾ ലഭിക്കുന്നുണ്ട്. ഫൊട്ടോഷൂട്ടുകളെ കുറിച്ച് സോഷ്യൽ മീഡിയ എന്തു പറയുന്നു എന്നൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. സോഷ്യൽ മീഡിയയിൽ ട്രോളുന്നതും നോക്കി നമുക്ക് ജീവിക്കാൻ പറ്റില്ലല്ലോ? ആവശ്യമുള്ള കാര്യങ്ങൾ മാത്രം എടുക്കും. നമുക്കിഷ്‌ടപ്പെടുന്നതു പോലെ ജീവിക്കും. സ്വന്തം ആഗ്രഹത്തിനനുസരിച്ച് ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്,” ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സ്രിന്റ പറഞ്ഞതിങ്ങനെ.

Read more: ‘ട്രാൻസി’ലേത് പ്രിയപ്പെട്ട കഥാപാത്രം, സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതിനു കാരണമുണ്ട്: സ്രിന്റയുമായി അഭിമുഖം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook