ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് എന്ന ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു.സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീവിദ്യ കഴിഞ്ഞ ദിവസം പ്രീ എങ്കേജ്‌മെന്റ് ടീസർ പങ്കുവച്ചിരുന്നു. എന്നാൽ ആരാണ് തന്റെ ജീവിതപങ്കാളിയാകാൻ പോകുന്നതെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. ഒടുവിൽ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രണയകഥ പറയുന്നതിനൊപ്പം പ്രിയതമനെയും പരിചയപ്പെടുത്തിയിരിക്കുകയാണ് ശ്രീവിദ്യ.
ആറു വർഷത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ കൊണ്ടെത്തിച്ചതെന്ന് ശ്രീവിദ്യ പറയുന്നു. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ പ്രിയതമൻ. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ പ്രണയത്തിലാണെന്ന കാര്യം അറിയാമായിരുന്നെന്ന് ഇരുവരും പറയുന്നുണ്ട്. ജനുവരു 22 നാണ് ശ്രീവിദ്യയുടെ വിവാഹനിശ്ചയം.
ധ്യാൻ ശ്രീനിവാസൻ നായനായി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ആണ് ശ്രീവിദ്യയുടെ പുതിയ ചിത്രം. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 ആണ് രാഹുൽ അടുത്ത സംവിധാനം ചിത്രം.