scorecardresearch

എന്ത് ഗൂച്ചി, ഇതല്ലേ പേഴ്സ്; ഞങ്ങൾ ഭയങ്കരികളാണെന്ന് ശ്രീപ്രിയയും രാധികയും, വീഡിയോ

കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളാണ് നടിമാരായ ശ്രീപ്രിയയും രാധികയും

കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളാണ് നടിമാരായ ശ്രീപ്രിയയും രാധികയും

author-image
Entertainment Desk
New Update
Sreepriya| Radhika| Tamil Actress

Sreepriya and Radhika set new friendship goals while traveling in Singapore, share video

അടുത്ത സുഹൃത്തുക്കളാണ് നടിമാരായ രാധികയും ശ്രീപ്രിയയും. കുഞ്ഞുനാൾ മുതലേയുള്ള സൗഹൃദമാണ് ഇരുവരും തമ്മിൽ. ഇവരുടെ അമ്മമാരും സുഹൃത്തുക്കൾ ആയിരുന്നു. ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകളിൽ പെടുമ്പോഴും ഈ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് ശ്രീപ്രിയയും രാധികയും.

Advertisment

തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുമായുള്ള ബന്ധത്തെക്കുറിച്ച് രാധിക പറയുന്നത് ഇങ്ങനെ.

'ആലുവും (ശ്രീപ്രിയ) ഞാനും തമ്മിൽ കുട്ടിക്കാലം മുതലേ ഒരു സ്പെഷ്യൽ ബോണ്ട് ഉണ്ട്. ഞങ്ങൾ ഭയങ്കരികളാണ്, ഒരുമിച്ചാവുമ്പോൾ ആളുകളെ ഭയപ്പെടുത്തുകയും ചെയ്യും. എപ്പോഴും പോയിന്റ് ബ്ലാക്കിൽ ഷൂട്ട് ചെയ്യുന്നവരാണ് ഞങ്ങൾ. എന്ത് വന്നാലും എനിക്ക് അവളും അവൾക്കു ഞാനും ഉണ്ട്. ഷോപ്പിങ് ചെയ്യുമ്പോൾ, ഒരു മോശം ഡ്രിങ്ക് കഴിക്കുമ്പോൾ, കടകളിൽ ചെന്ന് വാശിപിടിച്ചിരിക്കുന്ന കുട്ടികളെപ്പോലെ പെരുമാറുമ്പോൾ, ജീവിതത്തെക്കുറിച്ച്, പാചകത്തെക്കുറിച്ച്, കുട്ടികളെക്കുറിച്ച്, ആരോഗ്യത്തെക്കുറിച്ച്, വ്യായാമത്തെകുറിച്ചൊക്കെ സംസാരിക്കുമ്പോൾ, ഞങ്ങൾ ഒരുമിച്ചാണ്. ഒരിക്കലും ഒരു 'ഡൾ മൊമെന്റ്' ഇല്ല. ഞങ്ങളുടെ യാത്രയിലെ മറ്റൊരു മനോഹര ഓർമ്മയാണ് ഇത്…' ഇരുവരും ഒന്നിച്ചു യാത്ര ചെയ്യുന്ന വീഡിയോ ഷെയർ ചെയ്തു കൊണ്ട് രാധിക കുറിച്ചു.

വീഡിയോയുടെ ഹൈലൈറ്റ് ആയി ആരാധകർ കമന്റ് ചെയ്യുന്നത് ഗൂച്ചിയുടെ സ്റ്റോറിൽ നല്ലിയുടെ പഴ്സും കൊണ്ട് പോയതാണ്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡുകളിൽ ഒന്നാണ് ഗൂച്ചി. ശ്രീപ്രിയയുടെ കൈവശം ഉള്ളതോ തമിഴ്‍നാട്ടിലെ നല്ലി എന്ന സാരി ഷോറൂമിൽ വസ്ത്രങ്ങൾ വാങ്ങുമ്പോൾ കോംപ്ലിമെൻറ് ആയി കിട്ടുന്ന പേഴ്സ് ആണ്. 'അൾട്ടിമേറ്റ് തമിഴ് കൾച്ചർ' എന്നാണു ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്തായാലും ഇവരുടെ 'തഗ്' വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ആസ്വാദകരെ ആകർഷിക്കുന്നുണ്ട്.

Advertisment

എൺപതുകളിലെ തിരക്കുള്ള നായികമാർ ആയിരുന്നു രാധികയും ശ്രീപ്രിയയും. മലയാളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ ഇരുവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 'കൂടും തേടി,' 'മകൻ എന്റെ മകൻ,' 'രാമലീല,'' ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്നിവയുൾപ്പെടെ പത്തിലധികം മലയാള ചിത്രങ്ങളിൽ രാധിക അഭിനയിച്ചിട്ടുണ്ട്. 'കരിയിലക്കാറ്റു പോലെ,' 'പ്രേമാഭിഷേകം,' 'അന്തർദാഹം' തുടങ്ങിയവയാണ് ശ്രീപ്രിയ മലയാളത്തിൽ ചെയ്ത പ്രധാന സിനിമകൾ.

അഭിനയം, നിർമ്മാണം തുടങ്ങിയ മേഖലകളിൽ സജീവയാണ് രാധിക. സംവിധാനത്തിലും നിർമ്മാണത്തിലുമാണ് ശ്രീപ്രിയ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത്.

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: