/indian-express-malayalam/media/media_files/2026/02/14/sreeleela-fi-2026-02-14-11-37-58.jpg)
/indian-express-malayalam/media/media_files/2026/02/14/sreeleela-1-2026-02-14-11-38-07.jpg)
അഭിനയത്തിരക്കുകൾക്കിടയിലും തന്റെ മെഡിക്കൽ പഠനം വിജയകരമായി പൂർത്തിയാക്കാനായ സന്തോഷം പങ്കുവയ്ക്കുകയാണ് ശ്രീലീല. കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും ശ്രീലീല ഷെയർ ചെയ്തിട്ടുണ്ട്. അമ്മയ്ക്കും മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും ശ്രീലീല പങ്കിട്ടുണ്ട്.
/indian-express-malayalam/media/media_files/2026/02/14/sreeleela-2026-02-14-11-38-07.jpg)
"ഒരു നാഴികക്കല്ല്. അറിഞ്ഞോ അറിയാതെയോ നിങ്ങളും ഭാഗമായ ഒരു യാത്ര. മുഖംമൂടികളില്ലാത്ത, എനിക്ക് ഞാനായിരിക്കാൻ കഴിഞ്ഞ, ശാന്തമായ എന്റെ പുണ്യസങ്കേതം. നിങ്ങളുടെ ഈ പെൺകുട്ടി അവളുടെ വാക്ക് പാലിച്ചിരിക്കുന്നു. ഇത് വെറുമൊരു ബിരുദം മാത്രമല്ല. ഇത് വളർച്ചയുടെയും, വിശ്വാസത്തിന്റെയും, കണ്ണീരിന്റെയും, അതിജീവനത്തിന്റെയും, പുതിയൊരു വ്യക്തിത്വത്തിലേക്കുള്ള പരിവർത്തനത്തിന്റെയും കഥയാണ്. എന്റെ കുടുംബത്തിന്, സുഹൃത്തുക്കൾക്ക്, സഹപ്രവർത്തകർക്ക്—പ്രത്യേകിച്ചും എന്റെ പരീക്ഷാസമയങ്ങളിൽ എനിക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുകയും ആ പ്രതിസന്ധികളിൽ ഒപ്പം നിൽക്കുകയും ചെയ്തവർക്ക്—ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. എനിക്ക് എന്നിൽ തന്നെ വിശ്വാസം കുറവായിരുന്ന കാലത്ത് എന്നെ വിശ്വസിച്ച എല്ലാവർക്കും... നന്ദി. പ്രിയപ്പെട്ടവരേ, നിങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. നിങ്ങൾ എനിക്ക് നൽകിയ സമയത്തിന്. ഓരോ പുഞ്ചിരിക്കും, പ്രോത്സാഹന വാക്കുകൾക്കും, നിശബ്ദമായ പ്രാർത്ഥനകൾക്കും. ഈ അധ്യായം എന്നെ രൂപപ്പെടുത്തി. എന്നെ വിനീതയാക്കി. എന്നെ കരുത്തയാക്കി. അതുകൊണ്ട്, എന്നെത്തന്നെ ഞാൻ വീണ്ടും പരിചയപ്പെടുത്തട്ടെ... സ്നേഹപൂർവ്വം, ഡോ. ശ്രീലീല," എന്നാണ് താരം കുറിച്ചത്.
/indian-express-malayalam/media/media_files/2026/02/14/sreeleela-5-2026-02-14-11-38-21.jpg)
പ്രശസ്ത ഗൈനക്കോളജിസ്റ്റായ തന്റെ അമ്മയുടെ പാത പിന്തുടർന്നാണ് ശ്രീലീല ഡോക്ടർ ബിരുദം നേടിയത്. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും തന്റെ സ്വപ്നമായ മെഡിക്കൽ പഠനം ഉപേക്ഷിക്കാൻ താരം തയ്യാറായില്ല. സിനിമയിലെ തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും കാണിച്ച ഈ ഇച്ഛാശക്തിയെ സിനിമാ ലോകവും ആരാധകരും ഒരുപോലെ പ്രശംസിക്കുകയാണ് ഇപ്പോൾ.
/indian-express-malayalam/media/media_files/2026/02/14/sreeleela-4-2026-02-14-11-38-21.jpg)
2017-ൽ 'ചിത്രാംഗദ' എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു തുടക്കം. 2019-ൽ കന്നഡ ചിത്രം 'കിസ്സി'ലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ഭഗവന്ത് കേസരി, ഗുണ്ടൂർകാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മുൻനിര നായികയായി. 'പുഷ്പ 2'വിലെ 'കിസിക്' എന്ന ഗാനത്തിലൂടെ തെന്നിന്ത്യയാകെ തരംഗമായി മാറി.
/indian-express-malayalam/media/media_files/2026/02/14/sreeleela-3-2026-02-14-11-38-21.jpg)
അഭിനയത്തിലും പഠനത്തിലും മാത്രമല്ല, സാമൂഹിക സേവനത്തിലും ശ്രീലീല മാതൃകയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ മൂന്ന് കുഞ്ഞുങ്ങളെ ദത്തെടുത്ത താരം വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. 2022 ഫെബ്രുവരിയിൽ ഗുരു, ശോഭിത എന്നീ രണ്ട് ഭിന്നശേഷിക്കാരായ കുട്ടികളെ ശ്രീലീല ദത്തെടുത്തു. 2025 ഏപ്രിലിൽ ഒരു പെൺകുഞ്ഞിനെ കൂടി താരം ദത്തെടുത്തിരുന്നു.
/indian-express-malayalam/media/media_files/2026/02/14/sreeleela-2-2026-02-14-11-38-21.jpg)
ചിത്രങ്ങൾക്ക് കടപ്പാട്: ശ്രീലീല/ ഇൻസ്റ്റഗ്രാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us