കോവിഡ് താണ്ടി വന്ന മിടുക്കൻ; നടി ശ്രീരഞ്ജിനി അമ്മയായി

ഗർഭകാലത്ത് കോവിഡ് തേടിയെത്തിയെങ്കിലും മനക്കരുത്തോടെ പോരാടുകയായിരുന്നു ശ്രീരഞ്ജിനി

sree renjini, sree renjini son, sree renjini covid, sree renjini mookuthi, sree renjini devika plus two biology, sree renjini thaneermathan dinangal actress, ശ്രീരഞ്ജിനി, indian express malayalam, IE malayalam

നടിയും നർത്തകിയുമായ ശ്രീരഞ്ജിനി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ‘പോരാട്ടം’,’അള്ള് രാമേന്ദ്രന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും ശ്രീരഞ്ജിനിയുടെ സഹോദരനുമായ ബിലഹരിയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഗർഭകാലത്ത് കോവിഡ് വന്നെങ്കിലും അതിനെ ധൈര്യത്തോടെയും മനക്കരുത്തോടെയും അതിജീവിക്കുകയായിരുന്നു സഹോദരിയെന്ന് ബിലഹരി കുറിക്കുന്നു.

“അനിയത്തിയ്ക്ക് കുറച്ചു ദിവസങ്ങൾ മുൻപ് കോവിഡ് പോസിറ്റീവ് ആയിരുന്നു, അവൾ ഗർഭിണിയുമായിരുന്നു. ഡോക്ടർ ഡെലിവറി ഡേറ്റ് പറഞ്ഞ തീയതിയ്ക്ക് 24 ദിവസം മുൻപാണ് അവൾ കോവിഡ് പോസിറ്റീവ് ആയത്. വീട്ടിൽ എല്ലാവരും ഭയന്നു. വാർത്തയറിഞ്ഞു കൊച്ചിയിലെ ഫ്ളാറ്റ് വിട്ട് ഞാനും അവർക്കൊപ്പം വീട്ടിൽ നിന്നു. എന്റെ അനിയത്തിയും അവളുടെ ഭർത്താവും നല്ല സ്ട്രാങ്ങ് ആയിരുന്നു. കോവിഡ് രോഗികളെ എല്ലാ ഹോസ്പിറ്റലുകളും ഡെലിവറിയ്ക്ക് അഡ്മിറ്റ് ചെയ്യില്ല എന്നൊരു ടെൻഷൻ കിടക്കുമ്പോഴും അവൾക്ക് ആ ടൈമിൽ പെയിൻ വന്നാൽ അമൃത പോലുള്ള ആശുപത്രികളിൽ ഒരു സേഫ്റ്റിക്ക് കൊണ്ടുപോവാനുള്ള പ്ലാൻ ബിയും റെഡിയാക്കിയിരുന്നു. ഉള്ളിലെ കുഞ്ഞിന് ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാൻ അവളുടെ ഭർത്താവ് എല്ലാ ദിവസവും അവൾക്ക് ഇൻജെക്ഷൻ എടുത്തിരുന്നു.

ഞങ്ങൾ വീടിനകത്ത് മാസ്ക് വച്ച്, ചിട്ടയായി മരുന്നുകളും മറ്റു ക്രമീകരണങ്ങളും പിന്തുടർന്നു. സാനിറ്റയ്സറിൽ എല്ലാത്തിനെയും മുക്കി. അനിയത്തിയ്ക്ക് ഒരു മുറിയിൽ ക്വാറന്റൈൻ സ്പേസ് നൽകി, എല്ലാ ആവശ്യങ്ങളും നടത്തികൊടുത്തു. ഇടയ്ക്കൊരു ദിവസത്തെ വൊമിറ്റിംഗ് ഒഴിച്ചാൽ അങ്ങനെ വേറെ പ്രശ്നങ്ങളൊന്നും അവൾക്കുണ്ടായില്ല. ഞങ്ങൾക്കാർക്കും വേറെ ബുദ്ധിമുട്ടുകളും ഉണ്ടായില്ല.

അങ്ങനെ ഒടുവിൽ അനിയത്തിയും അളിയനുമൊക്കെ കോവിഡ് നെഗറ്റീവായി. ഇന്നലെ വൈകിട്ട് അവൾ പ്രസവിച്ചു, നോർമൽ ഡെലിവറി ആയിരുന്നു. മിടുക്കനായി അവൻ ഈ ലോകത്തേക്കു കൺതുറന്നു. ഞാനൊരു അമ്മാവനായിരിക്കുന്നു. കോവിഡ് വന്നു എന്ന ഭീതിയിൽ ടെൻഷനടിച്ചു നിൽക്കരുത്, ധൈര്യത്തോടെ നേരിടുക.” ബിലഹരി കുറിക്കുന്നു.

കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ശ്രീരഞ്ജിനിയും പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനും തമ്മിലുള്ള വിവാഹം.

‘മൂക്കുത്തി’, ‘ദേവിക പ്ലസ് ടു ബയോളജി’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീരഞ്ജിനിയുടെ സിനിമാ അരങ്ങേറ്റം ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ അശ്വതി ടീച്ചർ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

സംഗീത കുടുംബത്തിൽ നിന്നുമാണ് ശ്രീ രഞ്ജിനിയുടെ വരവ്. അച്ഛൻ ഉണ്ണിരാജ് സംഗീതജ്ഞനാണ്. അമ്മ രമാദേവിയും കലാരംഗത്ത് സജീവമാണ്. ‘തണ്ണീർമത്തൻ ദിനങ്ങളിൽ’ മാത്യു തോമസിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് രമാദേവിയായിരുന്നു. കാലടി യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദം നേടിയ ശ്രീരഞ്ജിനി ഒരു സ്കൂളിൽ ഡാൻസ് ടീച്ചറായി ജോലി ചെയ്യുകയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress sree renjini blessed with a baby boy mookuthi devika plus two biology thaneermathan dinangal actress

Next Story
ഈദ് മുബാറക്; ആശംസകളുമായി താരങ്ങൾeid mubarak
The moderation of comments is automated and not cleared manually by malayalam.indianexpress.com