അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് മകൻ വായുവിനൊപ്പം സമയം ചെലവഴിക്കുകയാണ് ബോളിവുഡ് താരം സോനം കപൂർ. ഓഗസ്റ്റ് 20നാണ് സോനം കപൂറിനും ആനന്ദിനും ഒരു ആൺകുഞ്ഞ് പിറന്നത്.
“നമ്മുടെ ജീവിതത്തിന് പുതിയ അർത്ഥം പകരുന്ന ശക്തിയുടെ പേരിൽ, അപാരമായ ധൈര്യവും ശക്തിയും ഉൾക്കൊള്ളുന്ന ഹനുമാന്റെയും ഭീമന്റെയും പേരിൽ, പവിത്രവും ജീവൻ നൽകുന്നതും ശാശ്വതമായി നമ്മുടേതായതുമായ എല്ലാറ്റിന്റെയും പേരിൽ, ഞങ്ങളുടെ മകൻ വായു കപൂർ അഹൂജയ്ക്ക് വേണ്ടി ഞങ്ങൾ അനുഗ്രഹങ്ങൾ തേടുന്നു,” എന്നാണ് മകനു പേരിട്ടതിനെ കുറിച്ച് സോനം കപൂർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മകനും ഭർത്താവിനുമൊപ്പം നടത്തിയ ഒരു വാരാന്ത്യ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യുകയാണ്.
സോനവും ആനന്ദും 2018ലാണ് വിവാഹിതരായത്. ലണ്ടനിൽ ഇരുവരും ഒരു വീടും സ്വന്തമാക്കിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ചിത്രീകരിച്ച ‘ബ്ലൈൻഡ്’ എന്ന ചിത്രമാണ് സോനത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.