വരമഹാലക്ഷ്മി പൂജ, സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് സ്നേഹ; ചിത്രങ്ങൾ

വരമഹാലക്ഷ്മി വ്രത പൂജയുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം

Sneha, സ്നേഹ, പ്രസന്ന, prasanna, prasanna birthday, prasanna age, prasanna daughter, prasanna sneha, prasanna sneha daughter, prasanna sneha family, prasanna sneha family photo, sneha daughter, prasanna latest, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, IE malayalam

തെന്നിന്ത്യയുടെ ഇഷ്ട താരമാണ് സ്നേഹ. മലയാളത്തിലും ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്തിട്ടുള്ള സ്നേഹക്ക് മലയാളത്തിലും നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ ഇടക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വെക്കാറുണ്ട്.

ഇപ്പോഴിതാ, വരമഹാലക്ഷ്മി വ്രത പൂജയുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സുഹൃത്തുക്കൾക്കൊപ്പം പൂജാ കർമ്മങ്ങൾ നിർവഹിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് സ്നേഹ പങ്കുവച്ചിരിക്കുന്നത്‌.

Also read: ഓണം ആഘോഷിച്ച് പ്രിയ താരങ്ങള്‍; ചിത്രങ്ങള്‍

തമിഴ് നടനായ പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് സ്നേഹയ്ക്കും പ്രസന്നയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്.

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress sneha shares varalakshmi vrata pooja photos instagram post

Next Story
കുറച്ചു വൈകി, എങ്കിലും; മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ഓണാഘോഷം, ചിത്രങ്ങള്‍Onam Wishes, ഓണം, Malayalam Actors, Mohanlal, മോഹന്‍ലാല്‍, Mammootty, മമ്മൂട്ടി, Navya Nair, Poornima Indrajith, Ahaana Krishnakumar, Suresh Gopi, Entertainment News, Dileep, dileep daugter, dileep daugter meenakshi, dileep daugter mahalakshmi, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express