തുറുപ്പുഗുലാന്‍, ശിക്കാര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതയായ നടിയാണ് സ്‌നേഹ പ്രസന്ന. മലയാളത്തില്‍ കുറച്ചു ചിത്രങ്ങളില്‍ മാത്രമെ സ്‌നേഹ അഭിനയിച്ചുളളൂ. പക്ഷെ ഈ ചിത്രങ്ങള്‍ക്കൊണ്ടു തന്നെ സ്‌നേഹ മലയാളികള്‍ക്കു പ്രിയങ്കരിയായി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് സ്‌നേഹ.
പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് സ്‌നേഹ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവും നടനുമായ പ്രസന്നയും കുട്ടിക്കളെയും ചിത്രങ്ങളില്‍ കാണാനാകും.
‘ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഈ ദിവസം എനിക്കു വളരെ പ്രിയപ്പെട്ടതായിരുന്നു’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സ്‌നേഹ കുറിച്ചത്. ചിത്രങ്ങളില്‍ സ്‌നേഹ സുന്ദരിയായിരിക്കുന്നു എന്ന കമന്റുമായി ആരാധകരും പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.
2000 ല്‍ ‘ ഇങ്ങനെ ഒരു പക്ഷി’ എന്ന മലയാള ചിത്രത്തിലൂടെയാണ് സ്‌നേഹ സിനിമ ലോകത്ത് എത്തുന്നത്. പിന്നീട് എഴുപത്തോളം ചിത്രങ്ങളില്‍ സ്‌നേഹ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2020 ല്‍ പുറത്തിറങ്ങിയ ‘പട്ടാസ്’ ആണ് സ്‌നേഹ അവസാനമായി അഭിനയിച്ച ചിത്രം.