മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ നടിയാണ് സ്നേഹ. നടൻ പ്രസന്നയുമായുള്ള വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് സ്നേഹ. സോഷ്യൽ മീഡിയയിലും ആക്ടീവായ സ്നേഹ കുടുംബ ചിത്രങ്ങൾ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.ഡാൻസ് കൊറിയോഗ്രാഫറും നടനുമായ സന്ദീപിനൊപ്പം നൃത്തം ചെയ്യുന്ന സ്നേഹയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
‘ക്രാന്തി’ എന്ന കന്നഡ ചിത്രത്തിലെ ബൊംബെ ബൊംബെ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ഗാനത്തിലെ സിക്നേച്ചർ സ്റ്റെപ്പാണ് റീൽ ചെയ്യാനായി താരങ്ങൾ തിരഞ്ഞെടുത്തത്. അനവധി ആരാധകർ വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. ഇ ടി വി തെലുങ്കുവിൽ സംപ്രേഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസിസ്സ് റിയാലിറ്റി ഷോയിലെ വിധികർത്താവാണ് സ്നേഹ.ഇതേ ഷോയിലെ തന്നെ മത്സരാർത്ഥിയാണ് സന്ദീപ്. ഷൂട്ടിങ്ങിനിടയിലെടുത്ത് വീഡിയോയാണെന്നാണ് വ്യക്തമാകുന്നത്.
മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ലൂടെ വീണ്ടും മലയാളത്തിലേക്കെത്തുകയാണ് സ്നേഹ. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബീന മരിയം ചാക്കോ എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് തിരകഥ.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരായത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെൺകുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. ആദ്യന്ത എന്നാണ് മകളുടെ പേര്.