തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടികളിലൊരാളാണ് സ്നേഹ. നടൻ പ്രസന്നയുമായുള്ള വിവാഹശേഷവും അഭിനയത്തിൽ സജീവമായി തുടരുന്ന നടിയാണ് സ്നേഹ. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളായിരുന്നു. സിനിമാ മേഖലയിൽ നിന്നടക്കം നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്.
സ്നേഹയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. ധനുഷ്, മീന, കനിഹ തുടങ്ങി സിനിമാ മേഖലയിൽനിന്നും നിരവധി പേർ ബെർത്ത്ഡേ ആഘോഷത്തിൽ പങ്കെടുത്തു.
പട്ടാസ് സിനിമയായിരുന്നു സ്നേഹയുടേതായി അവസാനം പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം പൊങ്കലിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആർ.എ.ഋത്വിക് സംവിധാനം ചെയ്യുന്ന വാൻ സിനിമയാണ് സ്നേഹയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു മുഖ്യ വേഷത്തിലെത്തുന്നത്.
Read More: വർഷങ്ങൾക്കു ശേഷം ‘ബാലാമണി’ ഗുരുവായൂർ നടയിൽ; വീഡിയോ