Latest News

കുടുംബചിത്രങ്ങൾ പങ്കിട്ട് സിന്ധു മേനോൻ; ആളാകെ മാറിയല്ലോ എന്ന് ആരാധകർ

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് സിന്ധു

Sindhu Menon, Sindhu Menon films, Sindhu Menon family, Sindhu Menon latest photos

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സിന്ധു മേനോൻ. ബാംഗ്ലൂർ സ്വദേശിയായ സിന്ധു മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും ശ്രദ്ധ നേടിയ അഭിനേത്രിയാണ്. വിവാഹത്തിനു ശേഷം സിനിമയോട് വിട പറഞ്ഞ സിന്ധു ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്.

2012ൽ ആയിരുന്നു യുകെയിൽ സ്ഥിരതാമസമാക്കിയ ഡൊമിനിക് പ്രഭുവുമായുള്ള സിന്ധുവിന്റെ വിവാഹം. ഈ ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്. കുടുംബചിത്രങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം ഇടയ്ക്ക് സിന്ധു സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

1994ൽ ‘രാഷ്മി’ എന്ന കന്നഡ ചിത്രത്തിലൂടെ ബാലതാരമായാണ് സിന്ധു അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് നായികയായും സഹനടിയായും തിളങ്ങിയ സിന്ധു ‘ഉത്തമൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. ജയറാമിന്റെ നായികയായി കൊണ്ടായിരുന്നു മലയാളത്തിൽ തുടക്കം.

പിന്നീട് മിസ്റ്റർ ബ്രഹ്മചാരി, ആകാശത്തിലെ പറവകൾ, രഹസ്യ പൊലീസ്, ട്വന്റി ട്വന്റി, താവളം, ആണ്ടവൻ, പകൽ നക്ഷത്രങ്ങൾ, വാസ്തവം, പതാക, പുലിജന്മം, രാജമാണിക്യം, തൊമ്മനും മക്കളും, ഡിറ്റക്ടീവ്, ഭാര്യ​​​ ഒന്ന് മക്കൾ മൂന്ന് എന്നിങ്ങനെ നിരവധി മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു. 2012ൽ പുറത്തിറങ്ങിയ മഞ്ചാടികുരു ആയിരുന്നു സിന്ധുവിന്റെ ഒടുവിലെ മലയാളചിത്രം.

കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിക്കുന്ന സിന്ധു ഒരു നല്ല ഭർത്തനാട്യം നർത്തകി കൂടിയാണ്.

Read more: ചാക്കോച്ചന്റെ നായികയായിരുന്ന ഈ നടിയെ മനസ്സിലായോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress sindhu menon family latest photos

Next Story
ആരാധകരല്ല, ജനങ്ങളാണ് വിധിയെഴുതിയത്; തോല്‍വി അംഗീകരിച്ച് കമലഹാസനും ഖുശ്ബുവുംTamil Nadu Elections 2021, തമിഴ്നാട് തിരഞ്ഞെടുപ്പ്, DMK, ഡിഎംകെ, AIDMK, എഐഡിഎംകെ, Kamal Haasan, കമലഹാസന്‍, Kushbu, Election News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com