ഭർത്താവ് ശ്രീവത്സൻ മേനോന് ഗംഭീര പിറന്നാൾ സമ്മാനം സമ്മാനിച്ച് നടി ശ്വേത മേനാൻ. ജീപ്പ് മെറിഡിയനാണ് ശ്വേത സമ്മാനിച്ചത്. ഏകദേശം 32.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ജീപ്പ് മെറിഡിയന്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ലിമിറ്റഡ് ഓപ്ഷനാണ് ശ്വേത ഭര്‍ത്താവിന് സമ്മാനമായി നല്‍കിയത്. വെല്‍വെറ്റ് റെഡ് ഫിനീഷിങ്ങില്‍ ഉള്ളതാണ് ഈ വാഹനം.
ഈ സന്തോഷം ശ്വേത തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കൊച്ചിയിലെ ജീപ്പ് വിതരണക്കാരായ പിനാക്കിൾ ജീപ്പിൽ നിന്നാണ് ജീപ്പ് മെറിഡിയൻ സ്വന്തമാക്കിയത്.
മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയാണ് ശ്വേതമേനോൻ. 1991ൽ അനശ്വരം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്വേത കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലയാളസിനിമയിലെ സജീവ സാന്നിധ്യമാണ്.